തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം തകരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചിലരുടെ അനന്തരവന്‍, ഭാര്യ സഹോദരന്‍ എന്നിവരാണ് നിയമനം നേടുന്നത്. തിരുവനന്തപുരത്ത് ശ്രീ അരബിന്ദോ ജന്‍മവാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. നിലവിലെ സാഹചര്യത്തില്‍ പല വിദ്യാര്‍ത്ഥികളും ആശങ്ക തന്നോട് തന്നെ പറഞ്ഞുവെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകള്‍ മോശമാണെന്ന് മുന്‍ ഗവര്‍ണര്‍ പി സദാശിവവും പറഞ്ഞിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളില്‍ നടക്കുന്നത് ബന്ധു നിയമനമാണ്. പിന്നെ എങ്ങനെ കുട്ടികള്‍ ഇവിടെ പഠിക്കുമെന്നും ഗവര്‍ണര്‍ ചോദിച്ചു. മികച്ചവര്‍ വിട്ടു നിന്നാല്‍ വിവരമില്ലാത്തവര്‍ അധികാരം നേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: