ന്യൂദല്‍ഹി: ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂര്‍ണമെന്റ് ആഗസ്റ്റ് 27 മുതല്‍ ഇന്ത്യയിലെ നാല് മേഖലകളിലായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഒക്ടോബര്‍ 2023 തീയതികളില്‍ ന്യൂദല്‍ഹിയിലെ കെ ഡി ജാദവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ റൗണ്ടിന് മുമ്പ് നാല് മേഖലകളിലായി നടക്കുന്ന ഓപ്പണ്‍ സോണല്‍ ലെവല്‍ റാങ്കിംഗ് ടൂര്‍ണമെന്റാണ് ഇത്.
സബ്ജൂനിയര് (1215 വയസ്സ്), കേഡറ്റ് (1517 വയസ്സ്), ജൂനിയര്‍ (1520 വയസ്സ്), സീനിയര്‍ (15+ വയസ്സ്) എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. 48.86 ലക്ഷം രൂപ സമ്മാനത്തുകയുള്‍പ്പെടെ ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിലുള്ള കായിക വകുപ്പ്, മൊത്തം 1.74 കോടി രൂപ അനുവദിച്ചു.
കിഴക്കന്‍ മേഖലാ മത്സരങ്ങള്‍ 2022 ഓഗസ്റ്റ് 27 മുതല്‍ 31 വരെ ടഅക കേന്ദ്രം, ഗുവാഹത്തിയില്‍ നടക്കും. ദക്ഷിണ മേഖല മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ തൃശൂര്‍ വികെഎന്‍ മേനോന് സ്റ്റേഡിയത്തിലും, വടക്കന്‍ മേഖല മത്സരങ്ങള്‍ സെപ്തംബര്‍ അഞ്ചു മുതല്‍ ഒമ്പതുവരെ ഡെറാഡൂണിലെ പെസ്റ്റെല്‍ വുഡ് സ്കൂളിലും, പടിഞ്ഞാറന്‍ മേഖല മത്സരങ്ങള്‍ സെപ്തംബര്‍ 11 മുതല്‍ 15 വരെ ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലക്സിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: