ഇറ്റലി: ലോകത്ത് ആദ്യമായി ഒരാള്‍ക്ക് കൊവിഡ്, മങ്കിപോക്സ്, എച്ച്.ഐ.വി എന്നീ മൂന്ന് രോഗങ്ങളും ബാധിച്ചതായി റിപ്പോര്‍ട്ട്. ഇറ്റലി സ്വദേശിയായ 36ക്കാരനില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ജേണല്‍ ഓഫ് ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പേര് വെളിപ്പെടുത്താത്ത രോഗിക്ക് പനി, തൊണ്ടവേദന, ക്ഷീണം, തലവേദന, ഞരമ്പിന്റെ ഭാഗത്ത് വീക്കം ഉണ്ടായത്.
സ്പെയിനിലെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. ശേഷം മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ യുവാവിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. കൂടാതെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ചോറിച്ചിലും, കുരുക്കള്‍ രൂപപ്പെട്ടു. തുടര്‍ന്ന് ഇയാളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് ഇയാളെ പകര്‍ച്ചവ്യാധി വിഭാഗത്തിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ ഇയാളെ മങ്കിപോക്സും, എച്ച്.ഐ.വി ബാധിതനാണെന്നും സ്ഥിരീകരണം ഉണ്ടായി.ഒമിക്രോണ്‍ സബ് വേരിയന്റായ ബി.എ 5.1 ഉം ഇയാള്‍ക്ക് ബാധിച്ചത്.
ഓഗസ്റ്റ് 19നാണ് ജേണല്‍ ഒഫ് ഇന്‍ഫെക്ഷനില്‍ ഇയാളുടെ കേസ് പ്രസിദ്ധീകരിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഫൈസറിന്റെ രണ്ട് ഡോസ് വാക്സിനും ഇയാള്‍ നേരത്തെ എടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ചികിത്സയ്ക്ക് ശേഷം മങ്കി പോക്സ് രോഗം മാറിയെങ്കിലും ഇപ്പോള്‍ എച്ച് ഐ വി രോഗത്തിനുള്ള ചികിത്സയിലാണ് യുവാവ്. ലോകത്ത് ആദ്യമായാണ് ഇങ്ങനെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: