കൊല്ലം: വര്‍ണാഭമായ ഓണാഘോഷത്തിന് തയ്യാറെടുപ്പുകളുമായി ജില്ലാ ഭരണകൂടം. സെപ്റ്റംബര്‍ ആറുമുതല്‍ 11 വരെ വിപുലമായ പരിപാടികള്‍ക്ക് ജില്ല വേദിയാകും. എം.മുകേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം പരിപാടികള്‍ക്ക് രൂപം നല്കി.
ജില്ലയിലെ കലാകാരന്മാര്‍ക്ക് പ്രാധാന്യം നല്‍കിയാകും പരിപാടികള്‍. ചിന്നക്കടയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസ് മുതല്‍ കൊല്ലം ബീച്ച് വരെ സെപ്റ്റംബര്‍ ആറിന് വൈകിട്ട് നാലിന് നിറപകിട്ടാര്‍ന്ന ഘോഷയാത്രയോടെ ആഘോഷത്തിന് തിരി തെളിയും. പ്രോഗ്രാം, പബ്ലിസിറ്റി, ഘോഷയാത്ര, റിഫ്രഷ്‌മെന്റ് തുടങ്ങിയ സബ് കമ്മിറ്റികളില്‍ രാഷ്‌ട്രീയസാമൂഹികസാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യമുണ്ടാകും.
ക്രമസമാധാനപാലന ചുമതല ജില്ലാ പോലീസ് വകുപ്പിനാണ്. പ്രശസ്തരുടെ കലാപരിപാടികള്‍, തൃശ്ശൂര്‍സംഘത്തിന്റെ പുലികളി, കഥാപ്രസംഗം, ഗാനമേള തുടങ്ങിയ വ്യത്യസ്ത ഇനനങ്ങളാണ് ആകര്‍ഷണം. ഹരിതചട്ടം പാലിച്ചാകും പരിപാടികള്‍. കൊല്ലം ബീച്ച്, ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപമുള്ള നീലാംബരി ഓപണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയാണ് പ്രധാന വേദികള്‍.
സംഘാടകസമിതിയുടെ ചെയര്‍മാന്‍ എം.മുകേഷ് എംഎല്‍എയാണ്. കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ ജനറല്‍ കണ്‍വീനര്‍. ഡിടിപിസി എക്‌സിക്യൂട്ടീവ് അംഗം എക്‌സ്. ഏണസ്റ്റ് വൈസ് ചെയര്‍മാനും, ഡിടിപിസി സെക്രട്ടറി ഡോ. രമ്യ ആര്‍. കുമാര്‍ കണ്‍വീനറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: