ശ്രീനഗര്‍: പാക്കിസ്ഥാന്‍ ഭീകരനും കാരുണ്യ സ്പര്‍ശവുമായി ഇന്ത്യന്‍ സൈന്യംജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ പിടിയിലായ ഒരു പാകിസ്ഥാന്‍ ഭീകരന് ഇന്ത്യന്‍ സൈനികര്‍ മൂന്ന് കുപ്പി രക്തം ഉള്‍പ്പെടെ പ്രഥമശുശ്രൂഷ നല്‍കി. തബാറക് ഹുസൈന്‍ എന്ന് തിരിച്ചറിഞ്ഞ ഭീകരന്‍ ആഗസ്ത് 21 ന് നൗഷേര സെക്ടറില്‍ വെച്ച് പിടിയിലായത്. ഇയാളുടെ കൂട്ടാളികള്‍ ഉപേക്ഷിച്ച് മടങ്ങിപ്പോയതിനെ തുടര്‍ന്ന് ജാഗരൂകരായിരുന്ന ഇന്ത്യന്‍ സൈന്യം ഇയാളെ തടഞ്ഞുവച്ചു.
പിടികൂടിയ ഭീകരനെ രജൗരിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യചികിത്സ നല്‍കുകയും രക്തം നല്‍കുകയും ഭക്ഷണം നല്‍കുകയും ചെയ്തതായി ബ്രിഗേഡിയര്‍ രാജീവ് നായര്‍ പറഞ്ഞു. ഭീകരന്‍ ഞങ്ങളുടെ സൈനികരുടെ രക്തം ചൊരിയാനാണ് വന്നത്, പക്ഷേ അവര്‍ അവന്റെ ജീവന്‍ രക്ഷിക്കുകയും അവരുടെ രക്തം നല്‍കുകയും കൈകൊണ്ട് ഭക്ഷണം നല്‍കുകയും ചെയ്തു,’ രജൗരിയിലെ സൈനിക ആശുപത്രി കമാന്‍ഡന്റ് ബ്രിഗേഡിയര്‍ രാജീവ് നായര്‍ പറഞ്ഞു.
പാക് അധീന കശ്മീരിലെ കോട്ടിയിലെ സബ്‌സ്‌കോട്ട് ഗ്രാമത്തിലെ താമസക്കാരനാണ് ഹുസൈന്‍.താനും കൂട്ടാളികളും ഇന്ത്യന്‍ ആര്‍മി പോസ്റ്റ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കേണല്‍ യൂനുസ് ചൗധരിയാണ് തനിക്ക് 30,000 രൂപ (പാകിസ്താന്‍ കറന്‍സി) നല്‍കിയതെന്നും പിടിയിലായ ഭീകരന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
‘താനും മറ്റ് ഭീകരര്‍ക്കൊപ്പം ഇന്ത്യന്‍ ഫോര്‍വേഡ് പോസ്റ്റുകള്‍ അനുയോജ്യമായ സമയത്ത് ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയതാണെന്നും ഹുസൈന്‍ വെളിപ്പെടുത്തി. ആറ് മാസത്തെ പരിശീലനത്തിന് വിധേയനായിട്ടുണ്ടെന്നും ലഷ്‌കര്‍ഇതൊയ്ബ (എല്‍ഇടി), ജെയ്ഷ്ഇമുഹമ്മദ് (ജെഎം) അംഗങ്ങള്‍ക്കായി നിരവധി (പാകിസ്ഥാന്‍ സൈന്യം നടത്തുന്ന) ക്യാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഹുസൈന്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: