പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് കലാകാരന്മാര്ക്കായി കഴിഞ്ഞദിവസമാണ് കമ്മ്യൂണിറ്റി ഫോര്‍ ഹാപ്പിനെസ്സ് രൂപീകരിച്ചത്. ദുല്‍ഖര്‍ സല്മാന് ഫാമിലി അഥവാ DQF എന്നാണ് കമ്യൂണിറ്റിക്ക് പേര് നല്‍കിയിരിക്കുന്നത്. സംവിധായകനും കട്ടന്‍ വിത്ത് ഇമ്മട്ടി അവതാരകനുമായ ടോം ഇമ്മട്ടിയാണ് ഇതിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.
യുട്യൂബില്‍ നിരവധി ആരാധകരുള്ള പരിപാടിയാണ് മാറ്റിനി ലൈവ് യുട്യൂബ് ചാനലിലെ കട്ടന്‍ വിത്ത് ഇമ്മട്ടി. കഴിഞ്ഞദിവസം കൊച്ചിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ഔദ്യോഗികമായി കമ്മ്യൂണിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. സണ്ണി വെയ്ന്‍, സാനിയ ഇയ്യപ്പന്‍, ബ്ലെസ്ലി, വിനി വിശ്വ ലാല്‍, സോഹന്‍ സീനുലാല്‍, നിത്യ മാമന്, രാജേഷ് കേശവ്, ബാദുഷ, ഹാരിസ് ദേശം, ഹൈദരാലി, കൈലാസ് മേനോന്, നിനിഷ്, സുലൈമാന്‍ കക്കാടന്‍, നിവി, ലിയോ, ബംഗ്ലാന്‍, റോണി മാത്യു, അനൂപ്, ആര് കെ രാഗേഷ്, ദേവിക, എ എം സിദ്ധിഖ്, ബോബി, വിനി, കിച്ചു ടെല്ലസ്, ജോമോന്, അജിത്, സുനീഷ് തുടങ്ങിയ ഇരുപത്തഞ്ച് കലാകാരന്മാര്ക്ക് കമ്മ്യൂണിറ്റിയില്‍ ആദ്യമായി അംഗത്വം നല്‍കുകയും ചെയ്തു. പതിനായിരം കലാകാരന്മാര്ക്ക് മാത്രമാണ് ഇതില്‍ അംഗത്വം നല്‍കുന്നത്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: