കൊച്ചി : ലൈംഗിക പീഡനകേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഉത്തരവില്‍ നിയമപരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിജീവിത നല്കിയ ഹര്‍ജിയിലാണ് നടപടി.
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയതില്‍ കോടതി നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. കോഴിക്കോട് സെഷന് കോടതിയുടേതാണ് വിവാദ പരാമര്‍ശം. പ്രകോപനപരമായ വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചതെന്ന് സിവിക് ചന്ദ്രന് കോടതിയില്‍ ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നണ്ട്. പ്രതിയുടെ ആരോഗ്യസ്ഥിതി മോശമാണ്. അതുകൊണ്ടുതന്നെ പ്രതി ലൈംഗികമായി പിഡീപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നുമായിരുന്നു കോടതിയുടെ പ്രസ്താവന.
അതിജീവിത നല്കിയ അപ്പീലില്‍ സെഷന്‍സ് കോടിയുടെ ഈ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. നിയപരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതില്‍ ചൂണ്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം കോടതി ഇടക്കാലത്തേയ്ക്ക് സ്റ്റേ ചെയ്തത്. അതേസമയം കേസ് വീണ്ടും പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: