അമ്പിളി പുരയ്ക്കല്‍
മൂവാറ്റുപുഴ: മൃഗങ്ങള്‍ക്കും ഇനി മാന്യമായ ശവസംസ്കാരം ലഭ്യമാകും. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി വൃത്തിയുള്ള ഇന്ത്യ എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും മൃഗ ശവസംസ്കാര യൂണിറ്റുകള്‍ ആരംഭിക്കണമെന്ന് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് വെല്‍ഫയര്‍ ബോര്‍ഡിന്റെ ചെയര്മാന് ഒ.പി. ചൗധരിയുടെ കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കും നല്കി.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളാണ് ശ്മശാനം നിര്‍മിക്കേണ്ടത്. ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. മനുഷ്യശരീരം ദഹിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന തരം ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അവിടെ ചെറിയ മൃഗങ്ങളെ മാത്രമല്ല, ഫാമുകളിലും വീടുകളിലും വളര്‍ത്തുന്ന പശുക്കളെയും ആടുകളെയും സംസ്കരിക്കുവാനുള്ള സംവിധാനവും ഉണ്ടായിരിക്കണം.
2018ലെ കേന്ദ്ര മൃഗസെന്‍സസ് പ്രകാരം രാജ്യത്ത് 1.95 കോടി അരുമ നായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇത് 2023 ആവുമ്പോഴേക്കും 3.10 കോടി ആകുമെന്നും കണക്കാക്കുന്നു. 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം തെരുവ് പൂച്ചകളും രാജ്യത്ത് ഉണ്ടെന്നും 88 ലക്ഷം മൃഗങ്ങള്‍ വിവിധ ഷെല്‍ട്ടര്‍ ഹോമുകളില്‍ ഉണ്ടെന്നുമാണ് വിവരം. ഇത് കൂടാതെ 1924.90 കോടി കന്നുകാലികളും രാജ്യത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: