പത്തനംതിട്ട : ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി. ജലീലിനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട കീഴ് വായ്പ്പൂര് പോലീസാണ് കെ.ടി. ജലീലിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ കോടതിയില്‍ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.
തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച സംഭവത്തില്‍ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് ജലീല്‍ ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയതെന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്.
പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീരെ’ ന്നാണ് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. വിഭജനകാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്റെ മറ്റൊരു പരാമര്‍ശം. ഇത് പൊതുവെ പാക്കിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്.
എന്നാല്‍ വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ ടി ജലീലിന്റെ വിശദീകരണം.
അതിനിടെ ജലീലിന്റെ പരാമര്‍ശത്തിനെതിരെ ദല്‍ഹി പോലീസിനും പരാതി ലഭിച്ചിട്ടുണ്ട്. അഭിഭാഷകനായ ജി.എസ് മണിയാണ് പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. അതിനുശേഷമാകും തുടര്‍ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: