കൊല്‍ക്കൊത്ത: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും കന്നുകാലി കള്ളക്കടത്ത് കേസിലും 10 തവണ സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്തതിന് സിബി ഐ കസ്റ്റഡിയിലെടുത്ത അനുബ്രത മൊണ്ടാലിനെ ജയില്‍ മോചിതനാക്കാന്‍ ഭീഷണി തന്ത്രം. ഉടന്‍ ജാമ്യം നല്‍കിയില്ലെങ്കില്‍ മയക്കുമരുന്ന് കേസില്‍ കുടുക്കി അകത്തിടുമെന്ന ഭീഷണിക്കത്താണ് കേസില്‍ വാദം കേള്‍ക്കുന്ന സിബി ഐ ജഡ് ജിക്ക് അയച്ചിരിക്കുന്നത്.
ആഗസ്ത് 24 വരെ അനുബ്രത മൊണ്ടാലിനെ സിബി ഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അസന്‍സോള്‍ സിബിഐ ജഡ്ജി രാജേഷ് ചക്രബര്‍ത്തിയോടാണ് ആഗസ്ത് 24ന് വാദം കേള്‍ക്കുമ്പോള്‍ അനുബ്രത മൊണ്ടാലിനെ ജാമ്യത്തില്‍ വിട്ടയയ്ക്കാന് ഭീഷണിക്കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യം നല്‍കിയില്ലെങ്കില്‍ ജഡ്ജിയെയും കുടുംബത്തെയും മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്നാണ് ഭീഷണി. ജഡ്ജി ഇക്കാര്യം ഹൈക്കടോതി രജിസ്ട്രാറെ അറിയിച്ചിട്ടുണ്ട്.
മമതയുടെ കായികബലശക്തിയുടെ കേന്ദ്രമായാണ് അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്. ഏത് തരം ഗുണ്ടായിസത്തിനും ബലപ്രയോഗത്തിനും തൃണമൂല്‍ ആശ്രയിച്ചിരുന്നത് അനുബ്രത മൊണ്ടാലിനെയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ പിടിക്കാന്‍ അനുബ്രത മൊണ്ടാലിന്റെ കൈക്കരുത്ത് മമത ഉപയോഗിച്ചിരുന്നതായി ആരോപണമുണ്ട്.
ജാമ്യം നല്‍കിയില്ലെങ്കില്‍ വാണിജ്യ അളവിലുള്ള മയക്കമരുത്ത് കേസില്‍ കുടുക്കുമെന്നാണ് ഭീഷണി. അതായത് ഉയര്‍ന്ന തൂക്കത്തിലുള്ള മയക്കമരുന്ന് കൈവശം വെയ്ക്കുന്ന കേസുകളിലാണ് വാണിജ്യ അളവിലുള്ള മയക്കമരുന്ന് കേസ് ചുമത്തുക. ഇതിന് ജയില്‍ ശിക്ഷാകാലാവധിയും അധികമായിരിക്കും.
അങ്ങേയറ്റം ഉല്‍ക്കണ്ഠയോടെയാണ് ഈ കത്തെഴുതുന്നതെന്നും തന്നെയും കുടുംബത്തെയും മയക്കമരുന്ന് (വാണിജ്യ അളവില്‍) കേസില്‍ കുടുക്കുമെന്ന ഭീഷണിയാണ് ലഭിച്ചിരിക്കുന്നതെുന്നും ഇക്കാര്യം ശ്രദ്ധയില്വെയ്ക്കണമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ സിബി ഐ ജഡ്ജി വ്യക്തമാക്കി.
കല്‍ക്കരി കള്ളക്കടത്തിനും കന്നുകാലി കള്ളക്കടത്തിനും വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നത് വഴി അനുബ്രത മൊണ്ടാല്‍ കോടികള്‍ കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്. അനുബ്രത മൊണ്ടാലിന്റെ 17 കോടിയുടെ ബാങ്കിലെ സ്ഥിരനിക്ഷേപം സിബിഐ മരവിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: