റിലീസ് മുതലെ വിവാദങ്ങള്‍ സൃഷ്ടിച്ച ആമിര്‍ ഖാന്‍ സിനിമ ലാല്‍ സിംഗ് ഛദ്ദ ബംഗാളില്‍ നിരോധിക്കാന്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. സിനിമയില്‍ ഇന്ത്യന്‍ സൈന്യത്തെ ശരിയായ രീതിയില്‍ പ്രതിനിധീകരിച്ചിട്ടില്ലെന്നും, സമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയുമാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിടുള്ളത്.
ലാല്‍ സിംഗ് ഛദ്ദയ്‌ക്കെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷകയായ നാസിയ ഇലാഹി ഖാനാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.’ ലാല്‍ സിംഗ് ഛദ്ദ ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നു, അത് ‘സമാധാന ലംഘനത്തിന് കാരണമാകും’. തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാക്കുമെന്നും, തിയേറ്ററുകള്‍ക്ക് പുറത്ത് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും’ അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ആഗസറ്റ് 11ന് റിലീസ് ചെയ്ത സിനിമ രണ്ടാഴ്ച പിന്നിട്ടിടും ഇതുവരെ 60 കോടി പോലും നേടാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. 2018ലെ തഗ്ഗസ് ഓഫ് ഹിന്ദുസ്ഥാന് ശേഷം ആമിര്‍ ഖാന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയ സിനിമയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: