ബെംഗളൂരു: 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കര്‍ണ്ണാടകയിലെ ഷിമോഗയില്‍ സവര്‍ക്കറുടെ പോസ്റ്റര്‍ ഉയര്‍ത്തിയതിന് പിന്നാലെ ബിജെപി-കോണ്‍ഗ്രസ് വാക്പോരിനിടെ കര്‍ണ്ണാടകത്തില്‍ സവര്‍ക്കര്‍ രഥയാത്ര. ബിജെപി. ആഗസ്ത് 23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് രഥയാത്ര മൈസൂര്‍ കൊട്ടാരത്തിന്റെ വടക്കേഗേറ്റില്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഫ്ലാഗ് ഓഫ് ചെയ്തു. വീര്‍ സവര്‍ക്കര്‍ പ്രതിഷ്ഠാനാണ് രഥയാത്ര സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ വീരപുത്രനായി ഇന്ദിരാഗാന്ധി പോലും ഹിന്ദുമഹാസഭാ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറെ വാഴ്ത്തിയിട്ടുണ്ടെന്ന് രഥയാത്ര ഉദ്ഘാടനം ചെയ്ത് യെദിയൂരപ്പ പറഞ്ഞു. ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തെ വീര്‍ സവര്‍ക്കര്‍ എന്ന് വിളിച്ചത്. പക്ഷെ ഇന്ന് കര്‍ണ്ണാടകയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയെ നിസ്സാരവല്ക്കരിക്കാന് ചിലര്‍ ശ്രമിക്കുകയാണെന്ന് ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെ യെദിയൂരപ്പ പറഞ്ഞു. സവര്‍ക്കര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നല്കിയ സംഭാവനകളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സംശയം പ്രകടിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. മൈസൂര്‍ മേഖലയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ഈ രഥയാത്ര. ഹിന്ദുമേഖലയെ സംരക്ഷിക്കാന്‍ വേണ്ടി പോരാടുക കൂടി ചെയ്ത നേതാവായിരുന്നു സവര്‍ക്കറെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.
സവര്‍ക്കര്‍ ഒരു ദേശീയവാദി കൂടിയാണ്. സവര്‍ക്കറെ നിസ്സാരവല്‍ക്കരിച്ച് സംസാരിക്കുന്നത് സിദ്ധരാമയ്യ തുടര്‍ന്നാണ് ആളുകള്‍ അദ്ദേഹത്തെ പാഠം പഠിപ്പിച്ചുകൊള്ളുമെന്നും യെദിയൂരപ്പ രഥയാത്രയ്ക്ക് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഷിമോഗയില്‍ 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഷിമോഗ സിറ്റി കോര്പറേഷന് അവിടുത്തെ ഹൈപ്പര്‍ മാളില്‍ സവര്‍ക്കറുടെ പോസ്റ്റ് ഉയര്ത്തിന് ഒരു വിഭാഗം വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും ഇതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ഷിമോഗയിലെ മല്നാടില് സംഘര്‍ഷമുണ്ടായി. ഇതോടെ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ വീര്‍ സവര്‍ക്കറുടെ പോസ്റ്റര്‍ ഉയര്‍ത്തിയത് ഇരുസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷസമുദായത്തില്പ്പെട്ടവര് പകരം ടിപ്പുസുല്‍ത്താന്റെ പോസ്റ്റര്‍ ഉയര്‍ത്താന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിനെതിരെ കൊടകില് നിന്നും മടങ്ങുകയായിരുന്ന സിദ്ധരാമയ്യയുടെ കാറിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു.
സവര്‍ക്കറുടെ പോസ്റ്റര്‍ അക്രമികള്‍ കീറിക്കളഞ്ഞതില്ല, മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് സവര്‍ക്കറുടെ പോസ്റ്റര്‍ ഉയര്‍ത്തിയത് തെറ്റായിപ്പോയെന്നായിരുന്നു സിദ്ധരാമയ്യ വിമര്‍ശിച്ചത്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. സിദ്ധരാമയ്യയുടെ കാറിന് നേരെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. സിദ്ധരാമയ്യയുടെ പ്രസ്താവനയെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി, മുന്‍ മന്ത്രി കെ.എസ്. ഈശ്വരപ്പ എന്നിവര്‍ വിമര്‍ശിച്ചിരുന്നു.
ഇതിനിടെ ബീജാപൂരില്‍ സ്വാതന്ത്ര്യസമരസേനാനിയായ സവര്‍ക്കറുടെ ചിത്രം കോണ്‍ഗ്രസുകാര്‍ കത്തിച്ചതോടെ സ്ഥിതി വഷളാക്കി.
വീര്‍ സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരപോരാളിയായിരുന്നു എന്നതില്‍ സംശയമില്ല. 1966 ഫിബ്രവരി 26ന് വീര്‍ സവര്‍ക്കരുടെ അന്ത്യമുണ്ടായപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വരെ അദ്ദേഹത്തെ പുകഴ്ത്തിയിരുന്നു. അതേ സമയം വീര്‍ സവര്‍ക്കറുടെ സ്വാതന്ത്ര്യസമരത്തിലെ പങ്കിനെക്കുറിച്ചുള്ള തര്‍ക്കം ക്രമസമാധാനപ്രശ്നമാകരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: