കുളത്തൂപ്പുഴ: സ്ഥലം മാറി പോയ പ്രഥമാധ്യാപകന്റെ തസ്തികയില്‍ പുതിയ നിയമനം നടത്താതെ വന്നതോടെ കിഴക്കന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. കുളത്തൂപ്പുഴ ഗവ.യുപി സ്കൂളിലാണ് പ്രഥമാധ്യാപകനില്ലാത്തത്.
ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലായി ആയിരത്തഞ്ഞൂറിലധികം വിദ്യാര്‍ഥികളുള്ള സ്കൂളില്‍ ക്ലാസുകളുടെ നേതൃത്വമുള്ള അധ്യാപകന് പ്രഥമാധ്യാപകന്റെ ഉത്തരവാദിത്തം കൂടി ലഭിച്ചതോടെ വിവിധ ആവശ്യങ്ങള്‍ക്കായി കിലോമീറ്ററുകള്‍ അകലെയുള്ള മേലുദ്യോഗസ്ഥരുടെ ഓഫീസുകളിലേക്ക് ആഴ്ചയില്‍ നാലും അഞ്ചും തവണ പോകേണ്ടി വരുന്നത് പഠന പ്രവര്‍ത്തനങ്ങളുടെ സമയം അപഹരിക്കുന്നതായി രക്ഷിതാക്കള്‍ പറയുന്നു.
കിഴക്കന്‍ മേഖലയിലെ പ്രഥമാധ്യാപകരില്ലാത്ത എല്ലാ സ്കൂളുകളിലും അടിയന്തരമായി ഒഴിവുകള്‍ നികത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നതാണ് രക്ഷിതാക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: