കാസര്‍കോട്: വനവാസികളുടെ ക്ഷേത്രനിര്‍മാണത്തിനെതിരെ കള്ള പരാതിയുമായി ജിഹാദികള്‍. വനവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഭൂമിയിലെ ക്ഷേത്രനിര്‍മ്മാണത്തിനെതിരെയാണ് ജിഹാദികള്‍ പരോക്ഷമായി രംഗത്ത് വന്നത്. ആചാര സംരക്ഷണത്തിനായി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്ന് വനവാസികള്‍ വ്യക്തമാക്കി. സ്ഥലം സന്ദര്‍ശിച്ച വില്ലേജ് ഓഫീസര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു.
മഞ്ചേശ്വരം താലൂക്കില്‍ വൊര്‍ക്കാടി പഞ്ചായത്തില്‍ കഞ്ചിലക്കട്ടയിലെ പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട കൊറഗ സമൂഹം വര്‍ഷങ്ങളായി ആരാധിച്ചുവരുന്ന ആല്‍ത്തറയുടെ പുനരുദ്ധാരണത്തിനെതിരെയാണ് ജിഹാദികള്‍ രംഗത്ത് വന്നിരിക്കുന്നത്. സ്ഥലത്ത് അനധികൃത നിര്‍ മ്മാണം നടക്കുന്നുവെന്ന കള്ളപ്പരാതി കൊടുത്തും നിരന്തരം ഭീഷണിപ്പെടുത്തിയും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ഭൂമി സ്വന്തമാക്കാനാണ് ജിഹാദികളുടെ ലക്ഷ്യം. അതിന് റവന്യൂ അധികാരികള്‍ കൂട്ടുനില്‍ക്കുന്നതായി ആരോപണം ശക്തമാണ്.
2009ല്‍ പാവൂര്‍വില്ലേജില്‍പ്പെട്ട കൊറവിഭാഗത്തിന് ട്രൈബല്‍പുനരധിവാസ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ഏക്ര സ്ഥലവും 45 വീടുകളും അനുവദിച്ചിരുന്നു. അതില്‍ 32 കുടുംബങ്ങളാണ് ഇപ്പോള്‍ താമസിക്കുന്നത്. 18 പേര്‍ക്കാണ് പട്ടയം നല്‍കിയിട്ടുള്ളത്. 500 വര്‍ഷങ്ങള്‍ക്ക് മുമ്പെ ആരാധിക്കുന്ന സ്വാമി കൊറഗജ ദൈവമാണ് ഇവിടെ കുടിരുത്തപ്പെട്ടിട്ടുള്ളത്. വര്‍ഷങ്ങളായി പൂജയും ആരാധനയും നടക്കുന്നുണ്ട്. ആചാരത്തറ(കട്ട) പുതുക്കി പണിയുന്നതിനായി കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് ജീര്‍ണ്ണോദ്ധാരണ കമ്മറ്റി രൂപീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2019ല്‍ നിര്‍മ്മാണം പുരോഗമിക്കയാണ് റവന്യൂ അധികൃതര്‍ക്ക് പരാതി ലഭിച്ചതായി പറയപ്പെടുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ പോലീസും റവന്യൂ വഅധികൃതര്‍ ഇടക്കിടെ വന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിനെതിരെ പരാതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ആരാണ് പരാതിക്കാരനെന്ന് വ്യക്തമാക്കാതെ പോലീസും റവന്യു അധികൃതരുംസംഭവസ്ഥലത്ത് എത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്നത്.
ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ദേവസ്വംമന്ത്രി, മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ജീര്‍ണ്ണോദ്ധാരണ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. തങ്ങളുടെ ആരാധന സ്വാതന്ത്രത്തെ നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഗോത്രവാസികള്‍ അറിയിച്ചു.
ആരാണ് പരാതി നല്‍കിയെതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഗോത്ര അവകാശ സംരക്ഷണ സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിലടക്കം രമ്യഹര്‍മ്മങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി കൊടുക്കുമ്പോള്‍ ജില്ലയിലെ പ്രാക്തന ഗോത്രവര്‍ഗ്ഗമായ കൊറഗ സമുദായത്തിന് ആചാര തറകെട്ടാന്‍ അനുമതി കൊടുക്കാത്ത റവന്യു അധികാരികള്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
വര്‍ഷങ്ങളായി ആരാധന നടത്തുന്ന ദൈവസ്ഥാനം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഗോത്ര അവകാശ സംരക്ഷണ സമിതി കണ്ണൂര്‍ വിഭാഗ് സംയോജക് ഷിബു പാണത്തൂര്‍ പറഞ്ഞു. ഊര് മൂപ്പന്‍ ഉമാനാഥ, ജില്ല ശ്രദ്ധാ ജാഗരണ്‍ പ്രമുഖ് സുകുമാരന്‍ കുറ്റിക്കോല്‍,സംസ്ഥാന ശിക്ഷ പ്രമുഖ് രാധാകൃഷ്ണന്‍ മാസ്റ്റര്‍,ജില്ല ഗോത്രകല പ്രമുഖ് സി.പി.രാമന്‍ കുറ്റിക്കോല്‍, ശശീന്ദ്ര കെദുംപാടി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: