തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. കടല്‍ക്ഷോഭ സാദ്ധ്യത കണക്കിലെടുത്ത് കേരള തീരത്ത് മീന്‍ പിടിത്തത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ഒരാഴ്ച കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, വടക്കേ ഇന്ത്യയില്‍ മഴ കനത്ത നാശനഷ്ടം വിതയ്ക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പെയ്യുന്ന മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 50 കടന്നു. മദ്ധ്യപ്രദേശ്, രാജസ്ഥാന്, ഒഡിഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: