കൊച്ചി: ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി മെയ്ക് ഇന്‍ ഇന്ത്യ രീതിയില്‍ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സെപ്തംബര്‍ രണ്ടിന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.
കൊച്ചി കപ്പല്‍ശാലയില്‍ ഒരുക്കുന്ന പ്രത്യേക വേദിയിലായിരിക്കും സമര്‍പ്പണ ച്ചടങ്ങ് നടക്കുക. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാനില് നിന്നും വിരമിച്ച ജീവനക്കാര്‍, പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥര്‍, ഷിപ്പിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പടെ ഏകദേശം 1500 മുതല്‍ 2000 പേര് വരെ ചടങ്ങില്‍ സംബന്ധിക്കും.
ജൂലായ് 28ന് വിക്രാന്തിനെ നാവിക സേനയ്ക്ക് കൈമാറിയിരുന്നു. നാല് ഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മിഗ് 29 കെ വിഭാഗത്തില്‍പ്പെടുന്ന യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. 2023 മധ്യത്തോടെ ഫ്ളൈറ്റ് ട്രയലുകള്‍ പൂര്‍ത്തിയാകും. രണ്ട് ഫുട്ബാള്‍ മൈതാനങ്ങളുടെ വലിപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: