തൊടുപുഴ: ലഹരിമരുന്നായ എംഡിഎംഎ കടത്ത് കേരളത്തില്‍ വ്യാപകമാവുകയാണ്. ഇപ്പോള്‍ ഈ കടത്തില്‍ ഇടുക്കിയിലെ ഒരു പൊലീസുകാരനും ഉള്‍പ്പെട്ടിരുന്നു എന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് വായിക്കുന്നത്. ലഹരിമരുന്ന് വില്പനയും ശൃംഖലയും തകര്‍ക്കാന്‍ പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ അതിന് കൂട്ടുനില്‍ക്കുന്നത് യുവതലമുറയുടെ നാശം വിളിച്ചോതുന്നതാണ്.
ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം ഇടുക്കിയിലെ എംഡിഎംഎ, കഞ്ചാവ് കടത്തുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ എം.ജെ. ഷാനവാസിനെ സഹായിക്കാന്‍ വേറെയും ചില ഉന്നതോദ്യോഗസ്ഥര്‍ ഉണ്ടായിരുന്നുവെന്ന സൂചനകള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നതാണ്.
അതീവ സുരക്ഷാ മേഖലയായാണ് എആര്‍ ക്യാംപ് അറിയപ്പെടുന്നത്. പലപ്പോഴും പൊലീസുകാര്‍ പിടിക്കുന്ന ലഹരി വസ്തുക്കള്‍ എആര്‍ ക്യാംപിലെ ഒരു മുറിയില്‍ സൂക്ഷിക്കാറുണ്ട്. ഈ മുറിയുടെ ചുമതല പലപ്പോഴും ഷാനവാസിനായിരുന്നു എന്ന് പറയുന്നു. ഈ അവസരം മുതലാക്കി ഇവിടെ നിന്നും ഇയാള്‍ ലഹരിമരുന്ന് കടത്തിയോ എന്നും ആരോപണം ഉയരുന്നുണ്ട്.
ഷാനവാസിന്റെ ക്വാര്‍ട്ടേഴ്സിലേക്ക് താമസിക്കാനെത്തിയ രണ്ട് പേരുടെ നീക്കങ്ങളില്‍ സംശയം തോന്നിയതാണ് അന്വേഷണത്തിലേക്ക് നയിച്ചതും കുറ്റവാളികളെ പിടികൂടുന്നതില്‍ എത്തിച്ചതും. ഷാനവാസ് (33), ഇയാളുടെ സുഹൃത്തുക്കളായ കുമാരമംഗലം കല്ലുമാരി കുന്നത്ത് ഷംനാസ് കെ. ഷാജി എന്നിവരെ മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കി സെപ്തംബര്‍ 3 വരെ റിമാന്റ് ചെയ്തു.
പൊലീസ് അസോസിയേഷന് നേതാവ് കൂടിയാണ് ഷാനവാസ്. ഇയാള്‍ ക്യാമ്പിന് പുറത്തുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് ലഹി കൈമാറിയെന്ന് എആര്‍ ക്യാമ്പിലെ ചില ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഇവിടെ ചീട്ടുകളി സംഘം പ്രവര്‍ത്തിച്ചിരുന്നതായും പറയുന്നു. പൊലീസ് സംഘടനനേതാക്കളായ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ വന്നാല്‍ അത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുക പതിവാണെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: