തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് പിന്നീട് ഇസ്ലാമിലേക്കും ഐഎസിലേക്കും മാറിയ മലയാളി മനുഷ്യബോംബിനെ സ്തുതിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രസിദ്ധീകരണത്തില്‍ ലേഖനം. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖമാസികയായ ‘വോയ് സ് ഓഫ് ഖുറാസനി’ലാണ് ഈ ലേഖനം. മാസികയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇയാളെ വാഴ്ത്തുന്ന ലേഖനമുള്ളത്.
ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമായതിന് ശേഷം അബൂബക്കല് അല്‍ ഹിന്ദി എന്ന പേര് സ്വീകരിച്ച ഈ മലയാളി കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ്. കുടുംബത്തിലെ ഏക മകനായ ഇയാള്‍ ബിടെക് പഠിച്ച ശേഷം ബെംഗളൂരുവിലും ഗള്‍ഫിലും ജോലി ചെയ്തിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഐഎസിലേക്ക് മാറിയത്. അന്‍വര്‍ അല്‍ അവ് ലാക്കി എന്ന ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം കേട്ടാണ് അല്‍ ബക്കര്‍ അല്‍ ഹിന്ദി ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അമേരിക്ക 2011ല്‍ ഡ്രോണ്‍ ആക്രമണം വഴി വധിച്ച വ്യക്തിയാണ് ഈ ഇസ്ലാമിക പണ്ഡിതന്.
പക്ഷെ ഇയാള്‍ നാട്ടില്‍ ലീവിന് വന്നപ്പോഴാണ് മാതാപിതാക്കള്‍ മകന് മതം മാറിയ വിവരം അറിയുന്നത്. അധികം വൈകാതെ ഇയാളെ ഐഎസ് ലിബിയയിലേക്ക് അയച്ചു. വിദേശത്ത് ജോലി കിട്ടി എന്ന് പറഞ്ഞ് ഇയാള്‍ വീട് വിടുകയായിരുന്നു. എന്നാല്‍ ലിബിയയില്‍ ഐഎസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തെ നഗരം ശത്രുക്കള്‍ ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടികൊടുക്കുന്ന ദൗത്യത്തില്‍ ഇയാള്‍ ചാവേറായി 2015-16ല്‍ പൊട്ടിത്തെറിച്ച് ഒടുങ്ങുകയായിരുന്നു.
മാസികയില്‍ ‘രക്തസാക്ഷികളുടെ ഓര്‍മ്മകള്‍’ എന്ന ഭാഗത്താണ് എന്‍ജിനീയറിങ് ബിരുദധാരിയായ മലയാളിയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലേഖനം ഇപ്പോള്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ്. 2015-16 കാലത്ത് ബോംബ് സ്ഫോടനത്തില്‍ ചാവേറായി കൊല്ലപ്പെട്ട ഇയാളെപ്പറ്റി സുരക്ഷാ ഏജന്‍സികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ‘വോയ്സ് ഓഫ് ഖുറാസനി’ലെ ലേഖനത്തിലെ സൂചനകള്‍ ഇത് സംബന്ധിച്ച് കൃത്യമായ വഴികാട്ടുമെന്ന് കരുതുന്നു. എന്തായാലും ഐഎസ് മുഖമാസികയിലെ അബൂബക്കര്‍ അല്‍ ഹിന്ദിയുടെ കേരളത്തിലെ വീട് കണ്ടെത്താനുള്ള ശ്രമം സുരക്ഷാ ഏജന്‍സികള്‍ തുടങ്ങിക്കഴിഞ്ഞു. ഇയാള്‍ക്കൊപ്പം എത്രപേര്‍ അന്ന് ഐഎസിലേക്ക് പോയി എന്നും കണ്ടെത്തേണ്ടതുണ്ട്. രക്തസാക്ഷികളെ വാഴ്ത്തുന്നത് വഴി കൂടുതല്‍ പേരെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ലവ് ജിഹാദില്‍ കുടുക്കുന്നതായി സീറോ മലബാര്‍ സഭ തന്നെ പരാതിപ്പെട്ടിരുന്നു. അല്‍ ബേക്കര്‍ അവ് ലാക്കി പുരുഷനായതിനാല്‍ ഇയാളെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ചോ എന്ന കാര്യവും സുരക്ഷാ ഏജന്‍സി അന്വേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: