കോട്ടയം: പേമാരിയും വെള്ളപ്പൊക്കവും കുട്ടനാടിന് തീരാശാപമാകുകയാണെങ്കിലും നെല്‍കൃഷിക്ക് ഇത് വലിയ ഗുണമാണുണ്ടാക്കുന്നതെന്ന് പഠനം. ഇതുമൂലംമണ്ണിന്റെ ഫലഭൂയിഷടത കൂടുകയും കീഴബാധ കുറയുകയും ചെയ്തു, അതിനാല്‍ പുഞ്ചകൃഷി വിള കൂടി. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ലിനിത നായരും സ്മിത ബാലനും നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ഇക്കാര്യങ്ങള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മൗസം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കം മൂലം, നെല്ലിനെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും കുറഞ്ഞു. വെള്ളപ്പൊക്കം മൂലം ഭൂഗര്‍ഭ ജലസാന്നിധ്യവും വലിയ തോതില്‍ കൂടി. ഇതും നെല്ലുല്പ്പാദനം വര്‍ധിപ്പിച്ചു. മാത്രമല്ല അന്തരീക്ഷ ഉഷ്മാവിലും അന്തരീക്ഷത്തിലെ ജലാംശത്തിലും വെള്ളപ്പൊക്കവും മഴയും മാറ്റം വരുത്തി. ഇതും നെല്ലുല്പ്പാദനം കൂടാന്‍ ഇടയാക്കി. പഠനത്തില്‍ പറയുന്നു. പഠനത്തിന്റെ വിശദ വിവരങ്ങള്‍ മൗസം മാസികയുടെ ജൂലൈ ലക്കത്തില്‍ ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: