ന്യൂദല്‍ഹി: കണ്ണൂര്‍ വിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ വി.സി ക്രിമിനലിനെപ്പോലെ പെരുമാറുന്നുവെന്നും ദല്‍ഹിയില്‍ വച്ച് ഗൂഡാലോചന നടന്നെന്നും ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാലകളിലെ ബന്ധു നിയമനത്തെക്കുറിച്ചും കേരള സര്‍വകലാശാല സെനറ്റ് പ്രമേയത്തെക്കുറിച്ചും ദല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിസി മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞു. വിസിക്കെതിരെ നിയമപരമായാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഭരണകക്ഷിയുടെ കേഡറെ പോലെയാണ് വി.സിയുടെ പെരുമാറുന്നതെന്നും ഇന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. കേരള സര്‍വകലാശാല പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ദല്‍ഹിയില്‍ വച്ച് തന്നെ ആക്രമിക്കാന്‍ ഗൂഡാലോചന നടന്നെന്നും അദേഹം പറഞ്ഞു.കണ്ണൂര്‍ യൂണിവേഴ്സിറ്റിയെ അദ്ദേഹം നശിപ്പിക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു.
കണ്ണൂര്‍ വിസിക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സര്‍വ്വകലാശാലകളുടെ സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കങ്ങളാണ് താന്‍ നടത്തുന്നത് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: