Categories: India

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; പഞ്ചാബുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പാലവും ഒലിച്ചുപോയി ; 15 പേര്‍ മരിച്ചു (വീഡിയോ)

ജില്ലയിലെ ബാല്‍, സദര്‍, തുനാഗ്, മാണ്ഡി, ലമാതച്ച് എന്നീ സ്ഥലങ്ങളില്‍ മഴ കനത്ത നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.പാലത്തിലൂടെയുള്ള ഗതാഗതം സുരക്ഷിതമല്ലാത്തതിനാല്‍ പുതിയ തൂണ്‍ നിര്‍മിക്കുന്നതുവരെ പത്താന്‍കോട്ടിനും ജോഗീന്ദര്‍നഗറിനും ഇടയിലുള്ള നാരോ ഗേജ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Published by

ന്യൂദല്‍ഹി: കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും ഹിമാചല്‍ പ്രദേശി വന്‍ നാശനഷ്ടം. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പെയ്ത കനത്ത മഴ കാരണം നദികളും കര കവിഞ്ഞു. പഞ്ചാബിനെയും ഹിമാചല്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ചക്കി നദിയിലെ റെയില്‍വേ പാലവും ഒലിച്ചുപോയി.

ജില്ലയിലെ ബാല്‍, സദര്‍, തുനാഗ്, മാണ്ഡി, ലമാതച്ച് എന്നീ സ്ഥലങ്ങളില്‍ മഴ കനത്ത നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.പാലത്തിലൂടെയുള്ള ഗതാഗതം സുരക്ഷിതമല്ലാത്തതിനാല്‍ പുതിയ തൂണ്‍ നിര്‍മിക്കുന്നതുവരെ പത്താന്‍കോട്ടിനും ജോഗീന്ദര്‍നഗറിനും ഇടയിലുള്ള നാരോ ഗേജ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.  

മേഘവിസ്ഫോടനത്തെ തുടര്‍ന്ന ഭാഗി മുതല്‍ ഓള്‍ കട്ടോല വരെയുള്ള പ്രദേശങ്ങളിലെ ആളുകള്‍ വീട് വിട്ട് ക്യാമ്പുകളിലേക്കും മറ്റും മാറിയിരിക്കുകയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മാണ്ഡി ജില്ലയിലെ നിരവധി റോഡുകളില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മേഘവിസ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക