കേന്ദ്രസര്‍ക്കാരിന് കീഴിലുളള ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) അതിന്റെ ജനറല്‍ റിസര്‍ച്ച് എന്‍ജിനീയര്‍ ഫോഴ്സിലേക്ക് ഇനിപറയുന്ന തസ്തികകളില്‍ റിക്രൂട്ട്മെന്റ് നടത്തുന്നു. ഭാരതീയരായ പുരുഷന്മാര്ക്കാണ് അവസരം.
* ഡ്രാഫ്റ്റ്സ്മാന്‍, ഒഴിവുകള്‍-14, യോഗ്യത- ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു. ആര്‍ക്കിടെക്ചര്‍/ഡ്രാഫ്റ്റ്സ്മാന്‍ഷിപ്പില്‍ രണ്ടുവര്‍ഷത്തെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സും. ശമ്പള നിരക്ക് 29200-92300 രൂപ.
* സൂപ്പര്‍വൈസര്‍ (അഡ്മിനിസ്ട്രേഷന്), ഒഴിവുകള്‍-7. യോഗ്യത: ബിരുദവും എന്സിഇബി സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ എക്സ് നെയിബ് സുബേദാര്‍ (ജനറല്‍ ഡ്യൂട്ടി). ശമ്പളം 25500-81100 രൂപ.
* സൂപ്പര്‍വൈസര്‍ (സ്റ്റോര്‍സ്)-13, യോഗ്യത- ബിരുദവും മെറ്റീരിയല്‍സ് മാനേജ്മെന്റ്/സ്റ്റോര്കീപ്പിംഗ് സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പ്/സ്ഥാപനങ്ങളില്‍ എന്‍ജിനീയറിംഗ് സ്റ്റോര്‍ കൈകാര്യം ചെയ്തുള്ള രണ്ടുവര്‍ഷത്തെ എക്സ്പീരിയന്‍സ്.
* സൂപ്പര്‍വൈസര്‍ സിഫര്‍-9, യോഗ്യത- ശാസ്ത്രബിരുദം. ശമ്പളം 25540-81100 രൂപ.
* ഹിന്ദി ടൈപ്പിസ്റ്റ്-10, യോഗ്യത- പ്ലസ്ടു, ഹിന്ദി ടൈപ്പിംഗില്‍ മിനിട്ടില്‍ 30 വാക്ക് വേഗത (കമ്പ്യൂട്ടറില്‍ 9000 കെഡിപിഎച്ച്) ഉണ്ടാകണം. ശമ്പളം 19900-63200 രൂപ.
* ഓപ്പറേറ്റര്‍ (കമ്മ്യൂണിക്കേഷന്‍)-35, യോഗ്യത: എസ്എസ്എല്‍സി, വയര്‍ലെസ് ഓപ്പറേറ്റര്‍/റേഡിയോ മെക്കാനിക് അംഗീകൃത സര്‍ട്ടിഫിക്കറ്റ്/തത്തുല്യം. ശമ്പളം 19900-63200 രൂപ.
* ഇലക്ട്രീഷ്യന്-30, യോഗ്യത: എസ്എസ്എല്‍സി, ഓട്ടോ ഇലക്ട്രീഷ്യന് സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ വര്‍ക്ക് എക്സ്പീരിയന്‍സ്/തത്തുല്യം. ശമ്പളം 19900-63200 രൂപ.
* വെല്‍ഡര്‍-24, യോഗ്യത: എക്എസ്എല്സി, വെല്‍ഡര്‍ (ഇലക്ട്രിക്കല്‍ ആന്റ് ഗ്യാസ്) അല്ലെങ്കില്‍ ഡിഫെന്‍സ് ട്രേഡ് സര്‍ട്ടിഫിക്കറ്റും ആര്‍മി വര്‍ക്ക്ഷോപ്പില്‍ ഒരുവര്‍ഷത്തെ എക്സ്പീരിയന്‍സും.
* മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ (ബ്ലാക്ക്സ്മിത്ത്)-22, യോഗ്യത: എസ്എസ്എല്‍സി, ബ്ലാക്സ്മിത്ത്/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/ഫോര്‍ജ് ടെക്നോളജി/ഹീറ്റ് ട്രാന്‍സ്ഫര്‍ ടെക്നോളജിയില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്/തത്തുല്യം. ശമ്പളം 18000-56900 രൂപ.
* മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ (കുക്ക്)-82, യോഗ്യത: എസ്എസ്എല്‍സി, ട്രേഡ് പ്രൊഫിഷ്യന്‍സി ടെസ്റ്റില്‍ യോഗ്യത നേടണം. ശമ്പളം 18000-56900 രൂപ.
പ്രായപരിധി 18-25/27 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍, സംവരണം ഉള്‍പ്പെടെയുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bro.gov.in ല്‍ ലഭ്യമാകും. വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതല്‍ 45 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: