ഇടുക്കി: ചിന്നക്കനാലില്‍ ചങ്ങലയില്‍ കെട്ടിത്തൂക്കി കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. 301 കോളനി നിവാസി കരുൺ (23) ആണ് മരിച്ചത്. വീടിന് പുറത്താണ്ണ് മൃതദേഹം കണ്ടത്. കൈകൾ ചങ്ങല ഉപയോഗിച്ച് ജനാലയിൽ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച്ച വൈകുന്നേരമാണ് വീടിന്റെ പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. ഒരു കുപ്പിയും ലൈറ്ററും മൃതദേഹത്തിന് സമീപത്തു നിന്ന് കിട്ടിയിട്ടുണ്ട്. സമീപത്തായി ഒരു വടിയും ഇരിപ്പുണ്ട്. ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി. ഇന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ കരുൺ അമിത വേഗതയിൽ സ്കൂട്ടർ ഓടിച്ചു പോകുന്നതു കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതിനു ശേഷം കരുണിനെ കണ്ടിട്ടില്ല. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: