ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി സര്‍ക്കാരില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ സത്യേന്ദര്‍ ജെയിന്‍ എന്ന മന്ത്രി ജയിലിലായതിന് പിന്നാലെ മദ്യനയത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് എക്സൈസ് മന്ത്രിയും കെജ്രിവാളിന്റെ വലംകൈയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്ന മന്ത്രിയുടെ വീട്ടില്‍ ഇഡി റെഡ് നടക്കുകയാണ്. ഇതോടെ അഴിമതി വിരുദ്ധര്‍ എന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായയുടെ തിളക്കം നഷ്ടപ്പെടുകയാണ്.
അഴിമതി നടത്തുന്ന രാഷ്‌ട്രീയക്കാരെ ശിക്ഷിക്കാന്‍ ലോക് പാലിന് അധികാരം നല്‍കുന്ന ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ 2011ല്‍ നടന്ന സമരം രാജ്യ തലസ്ഥാനത്ത് രണ്ട് മാറ്റങ്ങളുണ്ടാക്കി. ദേശീയ തലത്തില്‍ മന്‍ മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തൂത്തെറിയപ്പെട്ടു. പകരം മോദി തരംഗമുണ്ടായി. ദല്‍ഹിയിലെ ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് പകരം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരും അധികാരത്തില്‍ വന്നു. അഴിമതിയില്ലാത്ത പാര്‍ട്ടിയും ഭരണവും എന്നതായിരുന്നു ആം ആദ്മിയോടുള്ള ആകര്‍ഷണം. എന്നാല്‍ അഞ്ച് വര്‍ഷത്തെ ഭരണം നടത്തിയ ശേഷം വീണ്ടും തുടര്‍ഭരണം ലഭിച്ച് പാതി കാലം പിന്നിട്ടതോടെ ആം ആദ്മി സര്‍ക്കാരിന്റെ ഈ പ്രതിച്ഛായയ്‌ക്ക് കളങ്കമേറ്റിരിക്കുന്നു. ആം ആദ്മി മന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിനിനെയാണ് ആദ്യം ഇഡി പൊക്കിയത്. സിബി ഐ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്ത്യയില്‍ പല ഭാഗങ്ങളില്‍ ഭൂമി വാങ്ങുന്നതിന് സത്യേന്ദര്‍ ജെയിനും അദ്ദേഹത്തിന്റെ അനുയായികളും ഹവാല പണം ഉപയോഗിച്ചു എന്നതായിരുന്നു സിബി ഐ കണ്ടെത്തല്‍. ജെയിന്‍ കള്ളപ്പണം വെളുപ്പിച്ചു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ദല്‍ഹി പ്രത്യേക കോടതി കണ്ടെത്തി.
സത്യേന്ദര്‍ ജെയിന്‍ ജയിലില്‍ കഴിയവേ അടുത്ത മന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ അഴിമതിയും സ്വജനപക്ഷപാതവും ആരോപിക്കാവുന്ന ദല്‍ഹി മദ്യനയം സംബന്ധിച്ച കേസ് വന്നു. ദല്‍ഹി ഗവര്‍ണര്‍ വി.കെ. സക്സേന ഇത് സംബന്ധിച്ച് ഒരു സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. തിങ്കളാഴ്ച ദല്‍ഹിയിലെ സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ റെയ്ഡ് നടക്കുകയാണ്.
സത്യേന്ദര്‍ ജെയിന്റെയും മനീഷ് സിസോദിയയുടെയും കേസുകളില്‍ അരവിന്ദ് കെജ്രിവാളില്‍ നിന്നും ദുര്‍ബലമായ പ്രതിഷേധം മാത്രമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: