തിരുവനന്തപുരം: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന പഠനശിബിരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് ലോബിയും മതതീവ്രവാദികളും ചേര്‍ന്ന് നടത്തുന്ന കുല്സിത പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഭരണകക്ഷിയും, മുഖ്യപ്രതിപക്ഷ പാര്‍ട്ടിയും മൗനം പാലിച്ചു മുന്നോട്ട് പോകുന്നതാണ് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം.
ഇതേ ശക്തികള്‍ തന്നെയാണ് അടുത്തകാലത്ത് നടന്ന കൊലപാതകങ്ങള്‍ക്ക് പിന്നിലുമെന്നതാണ് വസ്തുത. കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ആശ്രയകേന്ദ്രമായ് മാറാന്‍ ബിജെപി ഒബിസി മോര്‍ച്ചക്ക് സാധിക്കണമെന്നും പഠന ശിബിരം ഉദ്ഘാടനം ചെയ്തു കൊണ്ട് വി മുരളീധരന് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വട്ടപ്പാറയില്‍ സ്വര്‍ഗീയ. രഞ്ജീത്ത് ശ്രീനിവാസന് നഗറില്‍ നടക്കുന്ന ശിബിരത്തിന്റെ ഉത്ഘാടന ചടങ്ങില്‍ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍. പി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, ദേശീയ സമിതിയംഗം ബിന്ദു വലിയശാല, മോര്‍ച്ച ജനറല്‍ സെക്രട്ടറി അഡ്വ. അരുണ്‍ പ്രകാശ്, പൂങ്കുളം സതീഷ്, വൈസ് പ്രസിഡന്റുമാരായ ദേവീദാസ്, ആര്‍എസ് മണിയന്, അജിത് കുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ ശശികുമാര്‍, സ്മിത ജയമോഹന്, ട്രഷറര്‍ ബബുലു, എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. മോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിപിന്‍ നന്ദി പറഞ്ഞു. ദേശീയ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന ശിബിരത്തില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: