തിരുവനന്തപുരം: ചലനശേഷിയില്ലാത്തവർ, മനസ്സിനൊപ്പം ശരീരം ചലിപ്പിക്കാൻ കഴിയാതെ പോകുന്ന നിർഭാഗ്യവാന്മാർ, താനുണ്ടാക്കിയ കാരണത്താലല്ലാതെ അവശത നേരിടുന്ന നമ്മുടെ പ്രിയ സഹോദരങ്ങൾ…. പലപ്പോഴും അത്തരക്കാർ വർണാഭമായ ലോകത്ത് കേവലം കാഴ്ചക്കാർ മാത്രമാകും. അതും ആരുടെയെങ്കിലും തോളത്തു ചാരി, അല്ലെങ്കിൽ കൈത്താങ്ങിൽ…..
എന്നാൽ ഇന്നലെ അനന്തപുരിയിൽ കണ്ട കാഴ്ച ആരുടെയും കണ്ണു നനയിക്കുന്നതായിരുന്നു…. സന്തോഷം കൊണ്ട്, അഭിമാനം കൊണ്ട്. ആ കുട്ടികൾ തങ്ങളുടെ നിസ്സഹായതയോർത്ത് നെടുവീർപ്പിടുന്ന കാഴ്ചക്കാരായില്ല. ദീനബന്ധുവായ അമ്പാടിക്കണ്ണന്റെ ദിവ്യ സ്മരണകളുണർത്തുന്ന സായന്തനത്തിൽ ബാലഗോകുലമൊരുക്കിയ നവോത്ഥാന ഗംഗയിൽ ബിന്ദുവായി അവർ ലയിച്ചു. ചക്രക്കസേരയിൽ ഇരുന്ന് അവരും ശോഭായാത്രയിൽ പങ്കാളികളായി…. നിശ്ചലമായിപ്പോയ കുഞ്ഞു പാദങ്ങൾ കുതിക്കുന്ന മനസ്സിന്റെ ശക്തിയിൽ സ്പന്ദിച്ചിട്ടുണ്ടാകും, കോരിത്തരിച്ചിട്ടുണ്ടാകും തീർച്ച.
ഇന്നലെ ജയിച്ചത് അവരായിരുന്നു. ഏറെ ഉയർന്നു നിന്നത് അവരുടെ ശിരസ്സുകളായിരുന്നു….. അവരിരുന്ന ചക്രക്കസേരയുടെ കൈപ്പിടിയേന്തിയ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഇളംപ്രായക്കാരായ കൂടപ്പിറപ്പുകളുടെയും മുഖത്തു കാണുന്ന നിർവൃതിയുണ്ടല്ലോ, അതിന് ഉദയ സൂര്യന്റെ കിരണശോഭയുണ്ട്. അതു കേരളത്തിനു കാട്ടിക്കൊടുത്ത സജ്ജനക്കൂട്ടായ്‌മയുടെ പേരാണ് ‘സക്ഷമ’.
രാഷ്‌ട്രീയ സ്വയംസേവക സംഘമെന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള ദേശീയ സംഘടന. അവരുടെ തണലിൽ ദുരിതം പേറുന്ന അനേകായിരം പേർ നാടെങ്ങും സാന്ത്വനമനുഭിക്കുന്നു. തോളത്ത് കേറ്റിയിരുത്തി, ഇളം ചുണ്ടുകളിൽ ‘അവിലും മലരും വാങ്ങിച്ച് കാത്തിരുന്നോളാനുള്ള’ അട്ടഹാസം തിരുകി വെച്ച രാക്ഷസക്കൂട്ടങ്ങൾക്കുള്ള മറുപടിയാണിത്…..
മുമ്പെങ്ങോ ശാഖയിൽ പാടിപ്പഠിച്ച ഗീതം സ്മരണയിൽ മാറ്റൊലി കൊള്ളുന്നു…..
” പ്രകാശഗോപുരങ്ങളായ് പഥ പ്രദർശകങ്ങളായ്
പിറന്നിടുന്നതെങ്ങതേ പ്രഭാവപൂർണ ശാഖകൾ….”
പ്രതികരിക്കാൻ ഇവിടെ എഴുതുക: