ശബരിമല: കേന്ദ്ര ഐടി വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ ശബരിമല ദർശനം നടത്തി. ബാംഗളൂർ അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് ബുധനാഴ്ച സന്ധ്യയോടെ പത്തനംതിട്ടയിലെത്തിയ അദ്ദേഹം പിറ്റേന്ന് രാവിലെ പമ്പയിൽ നിന്ന് കാൽനടയായി സന്നിധാനത്തേക്ക് മല കയറി.
ആയിരക്കണക്കിന് ഭക്തജനങ്ങൾക്കൊപ്പം പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത് എത്തിയ അദ്ദേഹം സ്വാമി ദർശനം നടത്തി ഉച്ചയോടെ കാൽനടയായിത്തന്നെ മലയിറങ്ങി. തന്റെ ജീവിതത്തിലെ ഇരുപത്തിയാറാമത്തേതും മന്ത്രി ആയതിനു ശേഷം ആദ്യത്തേതുമായ ശബരിമല ദർശനമാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അടുത്തിടെയുണ്ടായ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കിടയിലും അയ്യപ്പന്റെ അനുഗ്രഹത്താൽ ദർശനം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.
വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയ രാജീവ് ചന്ദ്രശേഖർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ദൽഹിക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: