സംസാര ശേഷി ഇല്ലാത്തവര്‍ക്കും സ്മാര്‍ട് ആയി ആശയ വിനിമയത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരിക്കുന്ന യന്ത്രവുമായി കിളിമാനൂര്‍ വിദ്യ എന്‍ജിനീയറിംഗ് കോളേജ്. സംസ്ഥാനത്തെ 15 എഞ്ചിനീയറിംഗ് കോളേജുകള്‍ പങ്കെടുത്ത മത്സരത്തില്‍ കിളിമാനൂര്‍ വിദ്യ എഞ്ചിനീയറിംഗ് കോളേജ് രണ്ടാം സ്ഥാനം നേടി
കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി സഹകരിച്ചു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങാണ് എഞ്ചിനീയറിംഗ് കോളേജുകള്‍ക്കായി മത്സരം സംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീജിത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. എസ് രാജശ്രീ, സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. അഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. ടി. മാധവരാജ് രവികുമാര്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. നീതു രാജ് ആര്. എന്നിവരുടെ പിന്തുണയില്‍ ആണ് വിദ്യ ടീം ഇത് വികസിപ്പിച്ചത്. സര്‍വകലാശാലയുടെ പിന്തുണയോടെ യന്ത്രം ആവശ്യമുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: