കൊല്ലം: ആധുനിക സൗകര്യങ്ങളുള്ള റെയിഞ്ച് ഓഫീസുകളും ഫോറസ്റ്റ് സ്റ്റേഷനുകളും സജ്ജീകരിച്ചു കൊണ്ട് വനംവകുപ്പില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടു പോവുകയാണ്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 90 ലധികം ഫോറസ്റ്റ് സ്റ്റേഷനുകള്‍ തയ്യാറാക്കുന്നതിനും റെയിഞ്ച് ഓഫീസുകളുടെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുളത്തൂപ്പുഴ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് മന്ദിരത്തിന്റെയും കുളത്തൂപ്പുഴ ഡിപ്പോ റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പി.എസ്. സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യാതിഥിയായിരുന്നു. പി.സി.സി.എഫ് മാരായ ഡി. ജയപ്രസാദ്, നോയല്‍ തോമസ്, ഇ. പ്രദീപ് കുമാര്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. സഞ്ജയ് കുമാര്‍ സ്വാഗതവും തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ഐ. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: