പ്രേക്ഷകര് ഏറെ കാത്തിരുന്ന മണിരത്നം സിനിമ പൊന്നിയിന് സെല്വന്റെ പുതിയ റിപ്പോര്ട്ടുകള് പുറത്ത് വിട്ട് അണിയറ പ്രവര്ത്തകര്. തമിഴ് സിനിമയുടെ ചരിത്രത്തിലാദ്യമായി ഐമാക്സ് വേര്ഷനിലാണ് സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. മണിര്തനത്തിന്റെ മദ്രാസ് ടാക്കീസിന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്.
മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ദൃശ്യാനുഭവത്തില് മികച്ച് നില്ക്കുമെന്നും റിപ്പോര്ട്ടുണ്ട്. തമിഴ് സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമ ഐമാക്സില് റിലീസ് ചെയ്യുന്നത്.എപിക് ഹിസ്റ്റോറിക്കല് ഡ്രാമ വിഭാഗത്തില് പെടുന്ന പൊന്നിയിന് സെല്വന് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര് 30 നാണ് റീലീസ്.
കല്കി കൃഷ്ണമൂര്ത്തിയുടെ നോവലിനെ ആസ്പദമാക്കി ചോള രാജാക്കന്മാരുടെ ചരിത്രം പറയുന്ന സിനിമയാണ് പൊന്നിയിന് സെല്വന്. മണി രത്നവും കുമാരവേലും ചേര്ന്ന് തിരക്കഥ ഒരുക്കിയത്. ജയമോഹന് സംഭാഷണവും ഒരുക്കുന്നു. എ ആര് റഹ്മാന് ആണ് സംഗീതം. ഛായാഗ്രഹണം രവി വര്മ്മന്.
വലിയ താരനിര അണിനിരക്കുന്ന സിനിമ ആയതുകൊണ്ട് പ്രേക്ഷകരും വലിയ കാത്തിരിപ്പിലാണ്. നായകന്, രാവണന്, ബോംബയ് തുടങ്ങിയ ദൃശ്യ മനോഹരമായ ഹിറ്റ് സിനിമകള് മാത്രം കാണികള്ക്ക് മുമ്പിലെത്തിച്ച സംവിധായകനാണ്. അതുകൊണ്ട് പൊന്നിയിന് സെല്വന് ആരാധകര് ഏറെയാണ്. ജയം രവി, കാര്ത്തി, അയിശ്വര്യ റായ്, ത്രിഷ, വിക്രം, വിക്രം പ്രഭു, ജയറാം തുടങ്ങിയ വലിയ താരനിര തന്നെ ഇതില് അണിനിരന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: