വയനാട്: നടവയലിൽ ആദിവാസി കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസി രാധാകൃഷ്ണനാണ് പിടിയിലായത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെയ്ക്കുപ്പ ആദിവാസി കോളനിയിലെ ആറ് വയസുള്ള മൂന്നു കുട്ടികൾക്കാണ് ക്രൂരമായി മർദ്ദനമേറ്റത്.
കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് കുട്ടികൾ പറയുന്നു. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. നടവയൽ നെയ്ക്കുപ്പ ആദിവാസി കോളനിക്കടുത്തുള്ള കൃഷിയിടത്തിൽ കുട്ടികൾ കളിക്കുകയായിരുന്നു. ഈ സമയം അയൽവാസി രാധാകൃഷ്ണൻ ശീമക്കൊന്ന വെട്ടി കുട്ടികളെ അടിച്ച് ഓടിക്കുകയായിരുന്നു.
കുട്ടികളുടെ കാലിനും പുറത്തും പരിക്കേറ്റു. നടക്കാൻ വയ്യാത്ത നിലയിലായിരുന്നു കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരിൽ നിന്നുമാണ് പോലീസ് വിവരമറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: