ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് ഭാരത് അഥവാ ഹിന്ദുസ്ഥാന്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടയിലാണ് ഹസീന്‍ ജഹാന്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
ദേശ് മേര രംഗീല എന്ന പ്രമുഖ ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. “നമ്മുടെ രാജ്യമാണ് നമ്മുടെ അഭിമാനം. ഞാന്‍ ഭാരതത്തെ ഇഷ്ടപ്പെടുന്നു. നമ്മുടെ രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ എന്നോ ഭാരത് എന്നോ മാത്രമായിരിക്കണം. ലോകം മുഴുവന്‍ നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാന്‍ എന്നോ ഭാരത് എന്നോ വിളിക്കുന്ന രീതിയില്‍ ഇന്ത്യയുടെ പേര് മാറ്റണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”- പോസ്റ്റില്‍ ഹസിന്‍ ജഹാന്‍ പറയുന്നു.
2014 ജൂണ്‍ ആറിന് മുഹമ്മദ് ഷമി വിവാഹം ചെയ്തെങ്കിലും 2018ല്‍ ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഹസിന്‍ ജഹാന്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പുറത്തുവിടിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. പിന്നീട് ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: