കോഴിക്കോട്:എംടി എന്ന ദ്വയാക്ഷരിയില്‍ അറിയപ്പെടുന്ന എം.ടി. വാസുദേവന്‍ നായര്‍ വീണ്ടും നോവലെഴുതുന്നു. കര്‍ക്കടകത്തിലെ ഉത്രട്ടാതി നാളില്‍ 89ാം പിറന്നാളിലെത്തിയപ്പോഴാണ് എംടി ഇക്കാര്യം മാതൃഭൂമിയ്ക്കനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
എംടിയുടെ തന്നെ ജന്മനാടായ കൂടല്ലൂരിനെക്കുറിച്ചും അവിടുത്തെ പഴയ മനുഷ്യരെയും ചുറ്റപ്പറ്റിയായിരിക്കും ഈ നോവല്‍. കുറച്ചുനാളായി ഈ പ്രമേയം മനസ്സിലിട്ട് കൊണ്ടുനടക്കുകയാണെന്ന് എംടി. ഇത് അസുരവിത്തിന്റെ രണ്ടാം ഭാഗമായിരിക്കുമോ എന്ന ചോദ്യം എംടി നിഷേധിച്ചു. പക്ഷെ അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി ഈ നോവലില്‍ വീണ്ടും പുനര്ജ്ജനിച്ചേക്കാമെന്നും എംടി പറയുന്നു.
നോവല്‍ കൃഷിയെ ചുറ്റിപ്പറ്റിയായിരിക്കുമെന്ന് എംടി പറയുന്നു. കൂടല്ലൂരിലെ പുഴയുടെയും പാടങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ കണ്ട് എംടിക്ക് സങ്കടമുണ്ടെന്നും ഈ നഷ്ടബോധങ്ങളെല്ലാം നോവലില്‍ ഉണ്ടാകുമെന്നും എംടി പറയുന്നു. ഈ 89ലും എംടിയുടെ വായന സജീവമാണ്. ഇപ്പോള്‍ വായിക്കുന്ന പുസ്തകം ഏതെന്ന ചോദ്യത്തിന് വോള്‍ സോയിങ്കയുടെ ‘ക്രോണിക്കിള്‍സ് ഫ്രം ദ ലാന്‍ഡ് ഓഫ് ദ ഹാപ്പിയസ്റ്റ് പീപ്പിള്‍ ഓണ്‍ എര്‍ത്ത്”. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ് എന്ന ലാറ്റിനമേരിക്കന്‍ എഴുത്തുകാരനെ മലയാളിക്ക് പരിചയപ്പെടുത്തിയ എംടി മാര്‍കേസിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം നല്കുന്നതിങ്ങിനെ: മെക്സിക്കന്‍ നോവലിസ്റ്റായ കാര്‍ലോസ് ഫ്യൂവന്റ്സ്. ഇദ്ദേഹം സ്പാനിഷ് ഭാഷയിലാണ് എഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: