ശ്രീനഗര്‍: ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ(ഐടിബിപി) ആറ് സൈനികര്‍ കൊല്ലപ്പെട്ടു. ചന്ദന്‍വാരിക്ക് സമീപമായിരുന്നു അപകടം. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റി നദിയിലേയ്ക്ക് വീഴുകയായിരുന്നു. അമര്‍നാഥ് യാത്ര നടക്കുന്ന പ്രദേശത്ത് വിന്യസിക്കപ്പെട്ട ജവാന്മാര്ക്കാണ് അപകടം സംഭവിച്ചത്. ഇവര്‍ ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്ക് പോകുകയായിരുന്നു.
37 ഐടിബിപി ജവാന്മാരും ജമ്മുകശ്മീര്‍ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരുമായിരുന്നു ബസിലുണ്ടായിരുന്നത്. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: