ന്യൂദല്‍ഹി: 75ാം സ്വാതന്ത്ര്യദിനം എന്ന ചരിത്രത്തിലെ നാഴികക്കല്ല് പിന്നിടുന്ന ഭാരതത്തിന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും. ഇതോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് നൂപുര്ശര്മ്മയെച്ചൊല്ലിയുള്ള പ്രവാചകനിന്ദാ വിവാദത്തിലുള്ള പിണക്കം അലിഞ്ഞില്ലാതാവുകയാണ്.
സൗദി അറേബ്യയിലെ രാജാവ് സല്‍മാനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും 75ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ചു. രാജാവ് സല്മാന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നു. ഇന്ത്യയ്ക്കും ഇവിടുത്തെ ജനതയ്ക്കും ഐശ്വര്യവും നേര്‍ന്നു.
യുഎഇ ഉപപ്രധാനമന്ത്രി മഖ് തൂം ബിന്‍ മുഹമ്മദ് ഇന്ത്യന്‍ രാഷ്ട്രപതിയെ അഭിനന്ദിച്ചു. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയെ അഭിനന്ദിക്കുന്നതോടൊപ്പം രാജ്യത്തിന് ഐശ്വര്യവും നേര്‍ന്നു.
ഇന്ത്യയുടെ ദേശീയ ഗാനം ഒരു കൊച്ചുപെണ്‍കുട്ടി വായിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇറാന് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസ അറിയിച്ചത്. ജനാധിപത്യത്തിന്റെ ശക്തി ഇന്ത്യയിലെ ജനങ്ങളെ ഐശ്വര്യത്തിലേക്കും പുരോഗതിയിലേക്കും സന്തോഷത്തിലേക്കും നയിക്കട്ടെ എന്നും ഇറാന് ആശംസിച്ചു.
ഖത്തല്‍ വിദേശ കാര്യമന്ത്രാലയവും ഇന്ത്യയെ അഭിനന്ദിച്ചു. ബഹറൈനും മലേഷ്യയും മാലിദ്വീപും ഒമാനും ഇന്ത്യയ്ക്ക് അഭിനന്ദനസന്ദേശങ്ങള്‍ അയച്ചു. ഇന്ത്യ സൈനികമായും സാമ്പത്തികമായും ലോകശക്തിയായി മാറിയെന്ന് മാലിദ്വീപ് സ്പീക്കര്‍ മുഹമ്മദ് നഷീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: