ന്യൂദല്‍ഹി: സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച ഡോ. എച്ച്.വി.യുടെ അഭിനിവേശത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോ. എച്ച്.വി. ഹന്ദേ ജിയെപ്പോലുള്ളവര്‍ രാഷ്ട്രനിര്‍മ്മാണത്തിനായി ജീവന് അര്‍പ്പിച്ച ശ്രദ്ധേയരായ വ്യക്തികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1947ല്‍ ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം വാങ്ങിയ ‘ ദി സ്റ്റേറ്റ്സ്മാന്’ പത്രം സൂക്ഷിച്ച് വച്ച് അതിനെ കുറിച്ചുള്ള തന്റെ ഒര്‍മ്മകളും അദേഹം വീഡിയോ സകിതം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.
ഡോ.എച്ച്.വി. ഹന്ദേയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
‘ഡോ. എച്ച്.വി. ഹന്ദേ ജിയെപ്പോലുള്ളവര്‍ രാഷ്ട്രനിര്‍മ്മാണത്തിനായി ജീവിതം സമര്‍പ്പിച്ച ശ്രദ്ധേയരായ വ്യക്തികളാണ്. അദ്ദേഹത്തിന്റെ വീര്യവും അഭിനിവേശവും കണ്ടതില്‍ സന്തോഷമുണ്ട്. പ്രധാനമന്ത്രി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: