സിപിഎം സൈബര്‍ കടന്നലുകള്‍ ബഹിഷ്കരണാഹ്വാനം നല്കിയ കുഞ്ചാക്കോ ബോബന് ചിത്രം ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്. രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ സിനിമ കുഞ്ചാക്കോയ്ക്ക് നല്‍കിയത് ബോക്സ് ഓഫീസിലെ റെക്കോര്‍ഡ് ഓപ്പണിങ്ങാണ്. റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളില്‍ തന്നെ സിനിമ 6.25 കോടി രൂപയാണ് ടിക്കറ്റ് കളക്ഷനില്‍ മാത്രം നേടിയത്. റിലീസ് ദിവസം 1.2 കോടിയും രണ്ടാം ദിനത്തില്‍ 1.25 കോടിയും മൂന്നാം ദിവസത്തില്‍ 1.80 കോടിയും നാലാം ദിവസമായ ഇന്നലെ രണ്ട് കോടി രൂപയുമാണ് ബോക്സ് ഓഫീസില്‍ നിന്ന് സിനിമ വാരിയത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലെ ഈവനിങ്ങ്, നൈറ്റ് ഷോകള്‍ എല്ലാം തന്നെ ഹൗസ്ഫുള്ളാണ്. സിനിമ കുടുംബ പ്രേഷകര്‍ ഏറ്റെടുത്തുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന് പൊതുവാള്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.
കൊഴുമ്മല്‍ രാജീവന് അഥവാ അംബാസ് രാജീവന് എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയുടെ പോസ്റ്ററിനെതിരെ സിപിഎം സൈബര്‍ കടന്നലുകള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററില്‍ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികള്‍ വിമര്‍ശനം ഉയര്‍ത്തുകയും സിനിമ ബഹിഷ്കരിക്കാനും ആഹ്വാനം നല്‍കിയത്. എന്നാല്‍, ഇവരുടെ ആഹ്വാനങ്ങള്‍ എല്ലാം തള്ളി ജനം സിനിമയെ ഏറ്റെടുത്തുവെന്നാണ് ബോക്സ് ഓഫീസ് കളക്ഷന്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: