ടെഹ്റാന്: സല്മാന് റുഷ്ദിയെ കത്തികൊണ്ട് കുത്തി വീഴ്ത്തിയ സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് ഇറാന് പിന്തുണയുള്ള ലെബനോണിലെ ഹെസ്ബുള്ള എന്ന തീവ്രവാദ സംഘടന അറിയിച്ചു. 24 കാരനായ ഇസ്ലാം തീവ്രവാദി ഹാദി മത്തര്‍ ആണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ഒരു പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ കത്തി കൊണ്ട് കൊത്തിയത്. ഈ ആക്രമണത്തെതുടര്‍ന്ന് റുഷ്ദിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. മിക്കവാറും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേയ്ക്കുമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
ഈ വിഷയത്തെക്കുരിച്ച് അറിയില്ലെന്ന് ഹെസ്ബുള്ള നേതാവ് റോയിട്ടേഴ്സ് എന്ന വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. വാസ്തവത്തില്‍ ഹാഡി മാത്തര്‍ എന്ന ഇസ്ലാമിക തീവ്രവാദി ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖൊമേനി പുറപ്പെടുവിച്ച ഇസ്ലാമിനെ അപമാനിച്ച സല്മാന് റുഷ്ദിയെ വധിക്കണമെന്ന ഫത് വ അനുസരിച്ചാണ് സല്മാന് റുഷ്ദിക്ക് നേരെ ആക്രമണം നടത്തിയത്. ഇസ്ലാമിനെ അപമാനിക്കുന്ന “സാത്താനിക് വേഴ്സസ്” എന്ന പുസ്തകം രചിച്ചതിന്റെ പേരിലായിരുന്നു സല്മാന് റുഷ്ദിക്കെതിരെ മതനിന്ദ ആരോപിച്ചുകൊണ്ട് വധഭീഷണി ആയത്തൊള്ള ഖൊമേനി പുറപ്പെടുവിച്ചത്. 1988ലാണ് സല്മാന് റുഷ്ദി സാത്താനിക് വേഴ്സസ് രചിച്ചത്. സല്മാന് റുഷ്ദിയുടെ നാലാമത്തെ നോവലാണിത്. പ്രവാചകന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ നോവല്‍ എന്ന് പറയപ്പെടുന്നു.
ഈ ഫത് വ കാരണം കഴിഞ്ഞ 30 വര്‍ഷമായി യുഎസില്‍ ജീവിക്കുകയാണെങ്കിലും പല വിധ വധഭീഷണികളുടെ നടുക്കായിരുന്നു റുഷ്ദിയുടെ ജീവിതം. റുഷ്ദിക്കെതിരെ ത്തിയാക്രമണം നടത്തിയ ഹാഡി മാതര്‍ ഒരു വ്യാജ ഡ്രൈവിങ് ലൈസന്‍സ് സംഘടിപ്പിച്ചിരുന്നു. ഹസ്സന് മുഗ്നിയ എന്ന പേരിലായിരുന്നു ഈ ലൈസന്‍സ്. ഈ പേര് രണ്ട് ഉന്നത ഹെസ്ബുള്ള നേതാക്കളുടെ പേര് കൂട്ടിച്ചേര്‍ത്തതാണ്. ഇമദ് മുഗ്നിയ എന്നയാള്‍ ഇറാന്റെ സേനയുടെ മേധാവിയായ ഖാസെം സൊലൈമാനിയുടെ അടുത്ത ബന്ധമുള്ള ഹെസ്ബൊള്ള നേതാവാണ്. ഹസ്സന് നസറള്ള ഇപ്പോഴത്തെ ഹെസ് ബൊള്ള കമാന്‍ഡറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: