ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഒട്ടുമിക്ക സംഘടനകളും വ്യക്തികളും അവരുടെ സമൂഹമാധ്യമഅക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി മാറ്റിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആദ്യം ഈ നിര്‍ദേശത്തെ വിമര്‍ശിച്ചെങ്കിലും വൈകാതെ നെഹ്രുവിനോടൊപ്പമുള്ള ദേശീയ പതാകയാണ് പ്രൊഫൈല്‍ ചിത്രമാക്കിയത്.
75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ആസാദി കാ അമൃതമഹോത്സവത്തിന്റെ ഭാഗമായി ആഗസ്ത് 2 മുതല്‍ 15 വരെ സമൂഹമാധ്യമഅക്കൗണ്ടുകളിലെ ഡിസ്പ്ലേ പിക്ചര്‍ (ഡിപി) ദേശീയ പതാകയാക്കാനായിരുന്നു ആഹ്വാനം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി തന്റെ സമൂഹമാധ്യമപേജുകളിലെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി മാറ്റിയിരുന്നു.
ആര്‍എസ്എസ് അവരുടെ സ്ഥിരം ലോഗോ മാറ്റി ആഗസ്ത് 13ന് ട്വിറ്റര്‍, ഫേസ് ബുക്ക് അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ദേശീയപതാകയുടേതാക്കി മാറ്റി. രണ്ടു പേര് മാത്രമാണ് ദേശീയ പതാകയെ തീരെ ഗൗനിക്കാതെ മുന്നോട്ട് പോകുന്നത്. ഇതില്‍ ഒരെണ്ണം ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗാണ്. ഇപ്പോഴും പച്ചനിറത്തിലുള്ള കോണി തന്നെയാണ് അവരുടെ പ്രൊഫൈല്‍ ചിത്രം.
അതുപോലെ മറ്റൊന്ന് സിപിഎമ്മാണ്. അവരുടേത് ഇപ്പോഴും അരിവാളും ചുറ്റികയും തന്നെയാണ് പ്രൊഫൈല്‍ ചിത്രം. സിപി ഐയുടെ പ്രൊഫൈല്‍ ചിത്രവും മാറ്റിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: