തിരുവനന്തപുരം:പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹര്‍ഘര്‍ തിരംഗയുടെ ആവേശത്തില്‍ കടലിലും പതാക ഉയര്‍ത്തി തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇളകി മറിയുന്ന കടലില്‍ ദേശീയ പതാക ഉയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ ദേശീയ പതാക വീട്ടിലുയര്ത്തൂ എന്ന ആഹ്വാനം ആളുകളെ ജാതി, മത, രാഷ്ട്രീയഭേദങ്ങളില്ലാതെ ഇന്ത്യയിലുടനീളം ആവേശം കൊള്ളിക്കുകയാണ്.
തുമ്പയില്‍ കടലോര ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ ദേശീയ പതാക ഉയര്‍ത്തിയത്. പ്രക്ഷുബ്ധമായ കടലില്‍ ഏറെ പ്രയത്നത്തിന് ശേഷമാണ് ആറ് മീറ്റര്‍ പൈപ്പ് സ്ഥാപിച്ചത്.
പിന്നീട് നനയാതെ ദേശീയ പതാക ആ പൈപ്പിനടത്തേക്ക് എത്തിച്ചു. അതിന് ശേഷം പൈപ്പില്‍ ഏറെ ശ്രമപ്പെട്ട് കെട്ടിയശേഷം ഉയര്‍ത്തുകയായിരുന്നു. 75ാം സ്വാതന്ത്ര്യ ദിനം ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പതാകി ഉയര്‍ത്തിയതെന്നും കടല്‍ തന്നെ അവരുടെ വീടായതിനാല്‍ ഹര്‍ഘര്‍ തിരംഗ പ്രകാരമാണ് കടലില്‍ പതാക ഉയര്‍ത്തിയതെന്നും അവകാശവാദങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: