തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സമസ്ത സമരം പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതു യൂണിഫോം ഏര്‍പ്പെടുത്തണമെന്നതില്‍ സര്‍ക്കാരിന് വാശിയില്ല. ഇത് സര്‍ക്കാര്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും.
ആണ്, പെണ് വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന ആശയത്തിന്റെ പുറത്താണ് വിദ്യാലയങ്ങളില്‍ ‘ജെന്‍ഡര്‍ ന്യൂട്രല്‍’ യൂണിഫോം എന്ന ആശയം വരുന്നത്. ഇക്കാര്യത്തില്‍ പിടിഎയും സ്കൂള്‍ അധികൃതരും ഏകകണ്ഠമായി തീരുമാനമെടുത്ത് അറിയിച്ചാല്‍ ആ സ്കൂളില്‍ അത് അനുവദിക്കണമോ എന്നത് സര്‍ക്കാര്‍ പരിശോധിച്ചാണ് തീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടും ചിലര്‍ പ്രതിഷേധം ആവര്‍ത്തിക്കുന്നത് തെറ്റിദ്ധാരണയുടെ ഫലമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: