ബംഗളൂരു: വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയ കേസില്‍ യുവ നടന് അറസ്റ്റില്‍. ജെപി നഗര്‍ സ്വദേശിയായ യുവരാജാണ് അറസ്റ്റിലായത്. കേസില്‍ ഇയാളുടെ സുഹൃത്തുക്കളായ കാവന, നിധി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
എഴുപത്തിമൂന്നുകാരനായ വ്യവസായി നാല് വര്‍ഷം മുമ്പാണ് കാവനയെ പരിചയപ്പെട്ടത്. തുടര്‍ന്ന ഇരുവരും തമ്മില്‍ ചാറ്റും തുടര്‍ന്നു. കഴിഞ്ഞ മാസം കാവനയാണ് വ്യവസായിക്ക് നിധിയെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് വ്യവസായി ഇരുയുവതികളുമായും അശ്ലീല സന്ദേശങ്ങള്‍ കൈമാറി.
ഓഗസ്റ്റ് മൂന്നിന് വ്യവസായിയെ കാണാമെന്ന് യുവതി അറിയിച്ചിരുന്നു. ഇതുപ്രകാരം സ്ഥലത്ത് എത്തിയ എഴുപത്തിമൂന്നുകാരനെ മൂന്ന് പേര് ബലമായി കാറില്‍ കയറ്റുകയും പോലീസാണെന്ന് അറിയിക്കുകയും ചെയ്തു. അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് യുവതികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.പണം നല്കിയാല് കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ 3.40 ലക്ഷം രൂപ നല്കി. ചാറ്റുകള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അഞ്ച് ലക്ഷം രൂപ വീണ്ടും നല്കി. പിന്നെയും പണം ആവശ്യപ്പെട്ടതോടെയാണ് വ്യവസായി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവരാജാണ് മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി. ഇയാളെ പോലീസ് അറസ്റ്റും ചെയ്ത് അനേഷ്വണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: