മുംബൈ: ശിവസംഗ്രാം നേതാവ് വിനായക് മേട്ടെ വാഹനാപകടത്തില്‍ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മുംബൈ-പുണെ എക്സ്പ്രസ് വേയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
വിനായക് മേട്ടെ സഞ്ചരിച്ച കാറില്‍ എതിര് ദിശയില്‍ വന്ന മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന എല്ലാവര്ക്കും പരിക്കേറ്റു. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസുകാരന് റാം ഡോബ്ലെയ്ക്കും ഗുരുതരമായി പരിക്കേറ്റു. അദേഹത്തെയും പാന്‍വേയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും, ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും എംജിഎം ആശുപത്രിയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: