തിരുവനന്തപുരം: ഇന്നലെ സസ്പെന്‍ഡ് ചെയ്ത പോലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. ഗ്രേഡ് എസ്.ഐ സാബുരാജനാണ് മെഡല്‍ ലഭിച്ചത്. സസ്പെന്‍ഷനെതിരെ സേനയില്‍ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്.
മന്ത്രി പി. രാജീവിന്റെ യാത്രാറൂട്ടില്‍ മാറ്റം വരുത്തിയതിനാണ് ഗ്രേഡ് എസ്.ഐ സാബുരാജനെ ഇന്നലെ കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം നല്കി.
മുഖ്യമന്ത്രിയുടെ 2022ലെ പോലീസ് മെഡല്‍ സംസ്ഥാന പോലീസ് സേനയിലെ 21 പേര്‍ക്കാണ് ലഭിച്ചത്. സേവനം, സമര്‍പ്പണം, പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തിലാണ് മെഡല്‍ നല്‍കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: