തിരുവനന്തപുരം: കെ.ടി ജലീല്‍ രാജ്യത്തിനെതിരെ പ്രസ്താവന നടത്തി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കേസെടുക്കാത്തതിനാല്‍ കേരള സര്‍ക്കാരും ജലീലിന്റെ രാജ്യദ്രോഹ കുറ്റത്തിന് കൂട്ട നില്‍ക്കുന്നു എന്നു വേണം കരുതാനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചുമത്തി ജലീലിനെ അറസ്റ്റ് ചെയ്യണം. ജമ്മു കാശ്മീരിനെ സംബന്ധിച്ച് നമ്മുടെ രാജ്യത്തിന്റെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജലീല്‍. പാക്ക് അധീന കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് പറയുന്നതിലൂടെ ഭാരതത്തിന്റെ പരമാധികാരത്തെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജലീല്‍ ചെയ്തരിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തെയാകെ ജലീല്‍ അപമാനിച്ചിരിക്കുന്നു. നിയമസഭാംഗത്വത്തില്‍ നിന്നുള്ള രാജി സിപിഎം ആവശ്യപ്പെടണം. സ്വാതന്ത്ര്യത്തിന്റ അമൃത മഹോത്സവം നടക്കുന്ന സമയത്ത് മനപൂര്‍വ്വമാണ് കാശ്മീരില്‍ പോയി രാജ്യത്തിനെതിരെ പ്രസ്താവന നടത്തിയത്. ആഘോഷത്തെ അലങ്കോലപ്പെടുത്താന്‍ വേണ്ടിയാണിത്.
കേരളത്തില്‍ തീവ്രവാദ ശക്തികള്‍ ശക്തിപ്പെട്ടുകൊണ്ടരിക്കുന്ന സാഹചര്യത്തിലാണ് മുന്‍ മന്ത്രിയുടെ രാജ്യ വിരുദ്ധ പ്രസ്താവന. ഇത് നാക്കു പിഴയല്ല. ഫെയ്സ്ബുക്കില്‍ എഴുതിയതാണ്. നേരത്തെയും ജലീലിന്റെ പ്രസ്താവനകളില്‍ ഇന്ത്യാ വിരുദ്ധ മനോഭാവം തെളിയിച്ചിട്ടുണ്ട്. സിമിയുടെ പ്രവര്‍ത്തകനായി രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. സിമിയെ നിരോധിച്ചതിന് ശേഷമാണ് മുസ്ലീംലീഗില്‍ ചേര്‍ന്നത്. തുടര്‍ന്ന് ലീഗില്‍ നിന്നും രാജിവച്ച് സിപിഎമ്മില്‍ ചേരുമ്പോഴും അദ്ദേഹത്തിന്റെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല. വര്‍ഗ്ഗീയ നിലപാടും രാജ്യദ്രോഹ നിലപാടും തന്നെയാണ് ജലീല്‍ തുടരുന്നത്. ജലീലിനെതിരെ കേരള പൊലീസ് കേസ് എടുക്കാത്തത് എന്തെന്ന് വ്യക്തമാക്കണം. നിയമവാഴ്ചയോട് പൊലീസിന് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ കേസെടുക്കാന്‍ തയ്യാറാകണം. മുഖ്യമന്ത്രിയും ,സിപിഎം നേതൃത്വവും ജലീലിന്റ ഇന്ത്യാ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കണം. ജലീലിന്റെ അതേ നിലപാട് തന്നെയാണോ ജമ്മുകാശ്മീരിനെ കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കാശ്മീരില്‍ ഇന്ത്യന്‍ പട്ടാളം മര്യാദയ്‌ക്ക് പെരുമാറിയെങ്കില്‍ കുഴുപ്പങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന നിലപാടാണോ സിപിഎമ്മിനുള്ളത്? ആസാദ് കാശ്മീര്‍ എന്ന് തന്നൊണോ പിണറായിയുടെയും നിലപാട് എന്ന് വ്യക്തമാക്കണം. രാജ്യം ഒന്നായി അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് മുഖം തിരിച്ച് നില്‍ക്കുന്നന്നത് എന്തിനെന്ന് വ്യക്താക്കണം. മുസ്ലീം ലീഗിനെ പേടിച്ചിട്ടാണെന്ന് വേണം കരുതാന്‍. കോണ്‍ഗ്രസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയാല്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ മുസ്ലീം ലീഗിന്റെ വോട്ട് ലഭിക്കില്ലെന്നതിനാലായിരിക്കും കോണ്‍ഗ്രസ് അമൃത മഹോത്സവത്തിനെതിരെ മുഖം തിരിച്ച് നില്‍ക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാറിയതില്‍ ബിജെപിക്ക് പങ്കില്ല. സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി. ജലിലില്‍ മുഖ്യ പങ്കവഹിച്ചെന്ന് സ്വപ്ന സുരേഷ് തന്നെ പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: