ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ കാലത്ത് എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിച്ച് ചരിത്രം കുറിക്കുകയാണ് രാജ്യമെങ്ങുമുള്ള തപാല്‍ ഓഫീസുകള്‍. വെറും പത്തു ദിനം കൊണ്ട് 1.5 ലക്ഷം തപാലോഫീസുകള്‍ വഴി വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകളാണ്. ‘ഹര് ഘര്‍ തിരംഗ’വന്‍ വിജയമാക്കാന്‍ ഊണും ഉറക്കവും ഒഴിച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത് രാജ്യമെമ്പാടമുള്ള 4.2 ലക്ഷം ജീവനക്കാരാണ്.
ഒരു പതാകയ്ക്ക് 25 രൂപ നിരക്കിലാണ് വിറ്റത്. വരും ദിവസങ്ങളിലെ വില്‍പ്പന വേറെ. ഓണ്‍ലൈനില്‍ വാങ്ങിയാല്‍ വീട്ടുമുറ്റത്ത് മറ്റു ചെലവുകള്‍ ഒന്നുമില്ലാതെയാണ് എത്തിച്ചു നല്‍കുന്നത്. 1.75 ലക്ഷം പതാകകളാണ് ഇതിനകം ഓണ്‍ലൈനില്‍ മാത്രം ചെലവായത്. പ്രഭാത ഭേരി, ബൈക്ക് റാലി, ഗ്രാമസഭകള്‍ എന്നിവ വഴി തപാല്‍ വകുപ്പ് ഹര് ഘര്‍ തിരംഗയ്ക്ക് വലിയ പ്രചാരണമാണ് നല്‍കുന്നതും.
സന്ദേശം എല്ലായിടത്തും എത്തിക്കാന്‍ സാമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട്. ആഗസ്ത് 15 വരെ തപാല്‍ ഓഫീസുകളില്‍ പതാക ലഭിക്കും. ഫഌഗിനൊപ്പം സെല്‍ഫിയെടുത്ത് www.harghartiranga.com എന്ന സൈറ്റില്‍ അപ്ലോഡ് ചെയ്ത് അമൃതോത്സവത്തില്‍ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: