ന്യൂദല്‍ഹി: ലോക ആന ദിനത്തില്‍ ആന സംരക്ഷണ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ആന സങ്കേതങ്ങളുടെ എണ്ണം വര്‍ധിച്ചതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഏഷ്യന്‍ ആനകളില്‍ 60 ശതമാനവും ഇന്ത്യയിലാണ് എന്നത് സന്തോഷം വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. ആനയെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ആന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ആനകളെ സംരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്ക്കും അഭിനന്ദനമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മനുഷ്യ-മൃഗ സംഘര്‍ഷം കുറയ്ക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെയും അവരുടെ പരമ്പരാഗത ജ്ഞാനത്തെയും സമന്വയിപ്പിക്കുന്നതിനും പരിസ്ഥിതി അവബോധം വളര്‍ത്തിയെടുക്കുന്നതിനും ഇന്ത്യയില്‍ വലിയ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആന സംരക്ഷണത്തിലെ വിജയങ്ങളെ വീക്ഷിക്കേണ്ടതെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: