കൊച്ചി : പറവൂരില്‍ ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരപീഡനം. കുട്ടിയുടെ ശരീരത്തിലെ പാട് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് വീട്ടിലെ ക്രൂര പീഡനങ്ങളെക്കുറിച്ച് പറഞ്ഞത്. സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവര്‍ക്കര്‍ രമ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
ആറാം ക്ലാസുകാരിയായ കുട്ടിയെ രണ്ടാനമ്മ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇരുമ്പ് കമ്പിവെച്ച് അടിക്കുകയും വിസര്‍ജ്യം കഴിപ്പിക്കുകയും ചെയ്തു. വെള്ളമാണെന്ന് പറഞ്ഞ് കുട്ടിയെക്കൊണ്ട് മൂത്രം കുടിപ്പിക്കുകയുമുണ്ടായി. ശരീരത്തില്‍ പൊളളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. പുറത്ത് പറയാതിരിക്കാന്‍ മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തെന്ന് കുട്ടി പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് കേസുമായി ബന്ധപ്പെട്ട് രമ്യയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുട്ടിയെ ഉപദ്രവിച്ചിരുന്നതിന്റെ കാരണവും വ്യക്തമല്ല.
കുട്ടിയുടെ അച്ഛന് മദ്യപാനിയാണ്. രമ്യയുമായി അച്ഛന് അവിഹിത ബന്ധം ഉണ്ടായതോടെയാണ് അമ്മ ഇവരെ ഉപേക്ഷിച്ച് പോയത്. കുട്ടികളെ നോക്കാമെന്ന് അച്ഛന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വീട്ടില്‍ രമ്യ കുട്ടികളെ അതിക്രൂരമായ മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ അമ്മ കുട്ടികളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: