മനില: ഏഷ്യന്‍ സ്പ്രിന്റ് റാണി എന്ന് പ്രശസ്തിനേടിയ ഫിലിപ്പീന്‍സ് കായികതാരം ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസ്സായിരുന്നു. 1980 കളില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിതാ കായികതാരമായിരുന്ന ലിഡിയ കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
100 മീറ്ററിലും 200 മീറ്ററിലും മൂന്ന് പതിറ്റാണ്ടോളം പി.ടി.ഉഷയുടെ ശക്തയായ എതിരാളിയായിരുന്നു ലിഡിയ. 1980കളിലെ ഉഷ-ലിഡിയ പോരാട്ടം ഏഷ്യന്‍ ഗെയിംസുകളുടെ ട്രാക്കിനെ തന്നെ ചൂട്പിടിപ്പിച്ചു. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പുകളിലായി നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ലിഡിയ ഏഷ്യന്‍ ഗെയിംസില്‍ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്.
1984, 1988 ഒളിമ്പിക്സുകളിലും പങ്കെടുത്തു. 1994ല്‍ വിഖ്യാത താരം മത്സരരംഗത്തുനിന്ന് വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: