ന്യൂദല്‍ഹി: വിലക്കയറ്റ ചര്‍ച്ചയ്‌ക്കിടിയില്‍ പാര്‍ലമെന്‍റിന്റെ ക്യാമറക്കണ്ണുകളില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ട് ലക്ഷത്തിന്റെ ആഡംബര ബാഗ് ഡസ്കിനടിയില്‍ ഒളിപ്പിച്ച് വെച്ച ബംഗാള്‍ എംപി മഹുവ മൊയ്ത്ര ഇപ്പോള്‍ ആ ബാഗ് പാടെ ഒഴിവാക്കി. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കര്‍ശനമായതോടെയാണ് മഹുവ മൊയ്ത്ര ബാഗ് ഒഴിവാക്കിയത്.
ഇന്ത്യന്‍ എക്സ്പ്രസ് ആഗസ്ത് എട്ടിന് പുറത്തുവിട്ട രണ്ട് ലക്ഷം രൂപയുടെ ലൂയി വിറ്റോന്‍ (Louis Vuitton) ബാഗ് ഒഴിവാക്കിയ മഹുവ മൊയ്ത്രയുടെ വീഡിയോ:
കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിലേക്ക് ഒരു ആന്ധ്ര എംപിയുടെ ആഡംബരക്കാറില്‍ വന്നിറങ്ങിയ മഹുവ മൊയ്ത്രയുടെ കയ്യില്‍ ചെറിയൊരു ക്ലച്ച് പഴ്സും ഒരു വാട്ടര്‍ബോട്ടിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ എക്സ്പ്രസാണ് ആഡംബര ബാഗ് ഒഴിവാക്കി വാഹനത്തില്‍ നിന്നിറങ്ങുന്ന മഹുവമൊയ്ത്രയുടെ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ മുഖം രക്ഷിക്കാന്‍ കയ്യിലുള്ള ചെറിയ പഴ്സും ലൂയി വിറ്റോന്‍ (Louis Vuitton) തന്നെയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് വീഡിയോയോട് പ്രതികരിച്ച് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തിരുന്നു.
വിലക്കയറ്റത്തെക്കുറിച്ച് പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ മഹുവ മൊയ്ത്ര രണ്ട് ലക്ഷം വിലയുള്ള ലൂയി വിറ്റോന്‍ (Louis Vuitton) ബാഗ് ടേബിളിനടിയില്‍ ഒളിപ്പിച്ചുവെയ്‌ക്കുന്ന വീഡിയോ:
ലൂയി വിറ്റോന്‍ (Louis Vuitton) എന്ന ഫ്രഞ്ച് ആഡംബര ബ്രാന്‍റിന്റെ ബാഗായിരുന്നു പാര്‍ലമെന്‍റില്‍ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടന്ന ദിവസം മഹുവ മൊയ്ത്ര കൊണ്ടുവന്നിരുന്നത്. മഹുവ മൊയ്ത്രയുടെ തൊട്ടടുത്തിരുന്ന തൃണമൂല്‍ എംപി കകോലി ഘോഷ് ദസ്തിദാര്‍ വിലക്കയറ്റത്തെക്കുറിച്ച് എഴുന്നേറ്റ് പ്രസംഗം തുടങ്ങി. ഇതോടെയാണ് തന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര ബാഗ് ക്യാമറയില്‍ പതിയുന്നു എന്ന് മഹുവ മൊയ്ത്രയ്‌ക്ക് തോന്നിയത്. ഉടനെ മഹുവ മൊയ്ത്ര ഈ ബാഗ് ഡസ്കിനു താഴേയ്‌ക്ക് തന്ത്രപൂര്‍വ്വം ഒളിപ്പിച്ചുവെയ്‌ക്കുകയായിരുന്നു. ഈ വീഡിയോ അധികം വൈകാതെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പല രീതിയില്‍ മഹുവ മൊയ്ത്ര ഇതിനോട് പ്രതികരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മോദിയെ വിമര്‍ശിക്കുക വഴി ശ്രദ്ധ പിടിച്ചുപറ്റുന്ന തന്ത്രമാണ് മഹുവ മൊയ്ത്ര പയറ്റുന്നത്. ഇവരുടെ പല വിമര്‍ശനങ്ങളും അതിരുവിട്ടതോടെ മമത തന്നെ ഇവരെ പല സന്ദര്‍ഭങ്ങളിലും വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: